ചേര്‍ത്തല: പട്ടണക്കാട് നിന്നും പത്താംക്ലാസുകാരിയെ കാണാതായി. ഇന്ന് രാവിലെ പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്ക് പോയ കാട്ടുപറമ്പില്‍ വീട്ടില്‍ ഉദയകുമാര്‍, ഗായത്രി ദമ്പതികളുടെ മകള്‍ ആരതിയെയാാണ് കാണാതായത്. പട്ടണക്കാട് പബ്ലിക്ക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈ പതിനഞ്ചുകാരി.
പരീക്ഷക്കായി രാവിലെ വീട്ടില്‍ നിന്നിറങ്ങിയ കുട്ടി അരക്കിലോമീറ്റര്‍ മാത്രം അകലെയുള്ള സ്‌കൂളില്‍ എത്തിയില്ലെന്നുള്ള വിവരം പ്രധാന അദ്ധ്യാപിക വിളിച്ചപ്പോഴാണ് വീട്ടുകാരും അറിയുന്നത്. പരീക്ഷയെഴുത്താന്‍ ആതിര എത്തിയില്ലെന്ന വിവരം ക്ലാസ് ടീച്ചറാണ് പ്രധാന അദ്ധ്യാപികയെ അറിയിച്ചത്. രാവിലെ വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിനി ഇറങ്ങുമ്പോള്‍ പരീക്ഷയുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് നടത്തിയ അന്വേണത്തില്‍ 9:30ന് ഓട്ടോക്കാര്‍ വിദ്യാര്‍ത്ഥിനിയെ ജംങ്ഷനില്‍ വച്ച് കണ്ടതായി അറിയിച്ചു. ഇതോടെ ചേര്‍ത്തല ഡി.വൈ.എസ്പിയുടെ നേതൃത്വത്തില്‍ എസ്ഐ റോബിന്‍ അടങ്ങുന്ന സംഘം വിശദമായ അന്വേഷണം ആരംഭിച്ചു. കുട്ടി പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

















