ആലപ്പുഴ: കോവിഡ് 19 പേരുപറഞ്ഞ് വിദേശ വിനോദസഞ്ചാരികളെ അപമാനിക്കുന്നു. വിദേശ സഞ്ചാരികള്‍ താമസിക്കുന്ന റിസോര്‍ട്ടിലെ ജീവനക്കാര്‍ക്കും ഭീഷണി. പരാതി വ്യാപകമായതോടെ ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന വിദേശികളെ കോവിഡ് 19 ന്റെ പേര് പറഞ്ഞ് അപമാനിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ എം. അഞ്ജന അറിയിച്ചു.
വിനോദസഞ്ചാര മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് അപൂര്‍വമായി വരുന്ന വിദേശികളോടുള്ള മോശം പെരുമാറ്റം. ജനുവരി ഒന്നുമുതല്‍ ആലപ്പുഴയില്‍ എത്തിയ മുഴുവന്‍ വിദേശസഞ്ചാരികളുടെ വിശദമായ വിവരങ്ങള്‍ ശേഖരിച്ച് നിരീക്ഷിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടവരെ രോഗനിര്‍ണയ പരിശോധന നടത്തി പ്രത്യേകം താമസിപ്പിച്ചിട്ടുണ്ട്.
നിലവില്‍ എമിഗ്രേഷന്‍ പരിശോധന കൂടാതെ, പോലീസ് രഹസ്യാന്വേഷണ വിഭാഗം, സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവ വഴിയും ശക്തമായ നിരീക്ഷണവും പരിശോധനയും നടത്തി വരുന്നുണ്ട്. വിദേശികളെ അപമാനിക്കുകയും ടൂറിസം മേഖലയെ തകര്‍ക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: