കുവൈത്ത് സിറ്റി: കുവൈത്തിൽ സിബിഎസ്ഇയുടെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മുഴുവൻ പരീക്ഷകളും ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യത്തിലാണ് നടപടി. പുതിയ തീയതികൾ പിന്നീട് അറിയിക്കും.
പത്താം ക്ലാസുകാർക്ക് സാമൂഹ്യ പാഠം പരീക്ഷയും പന്ത്രണ്ടാം ക്ലാസ്സുകാർക്ക് ഇനി ഏഴു വിഷയങ്ങളുടെ പരീക്ഷയുമാണ് നടക്കാനുണ്ടായിരുന്നത്. കുവൈത്തിൽ കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായിട്ടാണ് മാർച്ച് 26 വരെ സ്കൂൾ കോളേജുകൾ അടക്കാനും സർക്കാർ സ്ഥാപനങ്ങൾക്ക് പൊതു അവധി പ്രഖ്യാപിച്ചത്. എന്നാൽ സിബിഎസ്ഇ പരീക്ഷകൾ കുവൈത്തിൽ മാത്രം മാറ്റി വക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് പരീക്ഷ തുടർന്നത്.
കുവൈത്ത് വിദ്യഭ്യാസ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും കർശ്ശന നിർദേശമനുസരിച്ചാണ് നാളെ മുതൽ നടക്കേണ്ട പരീക്ഷകൾ മാറ്റി വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: