ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 74 ആയി ഉയര്‍ന്നു. പതിനേഴ് വിദേശികള്‍ക്കും 57 ഇന്ത്യക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗബാധ സ്ഥിരീകരിച്ച പതിനാറു പേര് ഇറ്റാലിയന്‍ പൗരന്മാരാണ്. ഇവരില്‍ പതിനാലു പേരെ ഹരിയാനയിലെ ഗുരുഗ്രാമില്‍ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ബാക്കി രണ്ടു പേര് രാജസ്ഥാനിലെ ജയ്പൂരിലാണ്. ഇവരടക്കം മൂന്ന് പേര്‍ക്കാണ് രാജസ്ഥാനില്‍ രോഗം സ്ഥിരീകരിച്ചത്. യുപിയില്‍ രോഗബാധിതരുടെ എണ്ണം വിദേശിയടക്കം പതിനൊന്നായി. മഹാരാഷ്ട്രയിലും പതിനൊന്നു പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ലഡാക്കില്‍ മൂന്ന് പേര്‍ക്കും കര്‍ണാടകയില്‍ നാലുപേര്‍ക്കും വൈറസ് ബാധയുണ്ട്.
ദല്‍ഹിയില്‍ ആറു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ ദല്‍ഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയറ്ററുകളും അടച്ചിടുമെന്ന് ദല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
തമിഴ്നാട്, ജമ്മുകശ്മീര്‍, പഞ്ചാബ്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അതിനിടെ, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന് ട്രൂഡോയെയും ഭാര്യയെയും കൊറോണ സംശയത്തെ തുടര്‍ന്ന് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചെന്ന് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: