ആലപ്പുഴ: കൊറോണ ഭീതിയെ തുടര്‍ന്ന് ആലപ്പുഴ കലവൂരിലെ കൃപാസന ധ്യാനകേന്ദ്രം പൂട്ടി. ഇവിടത്തെ എല്ലാ ശുശ്രൂഷകളും നിര്‍ത്തിവച്ചുവെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങള്‍ കൃപാസനത്തിലേക്ക് വരേെണ്ടന്നുമാണ് അധികൃതര്‍ പറയുന്നത്. ഇതു സംബന്ധിച്ച അറിയിപ്പ് സ്ഥാപനം ഡയറക്ടര്‍ ഫാ. ജോസഫ് വലിയ വീട്ടില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
അത്ഭുത രോഗശാന്തിക്കും, ആഗ്രഹ പൂര്‍ത്തീകരണത്തിനും ഇവിടുത്തെ മധ്യസ്ഥ പ്രാര്‍ത്ഥന പ്രയോജനകരമാണെന്ന് പ്രചാരണമുണ്ടായിരുന്നു. ആയിരങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇങ്ങോട്ടേക്ക് എത്തിയിരുന്നത്. ഇവിടെ നിന്ന് പ്രസിദ്ധീകരിക്കുന്ന കൃപാസനം പത്രത്തില്‍ തൊട്ട് പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹ സാഫല്യമുണ്ടാകുമെന്നും, പത്രം ഭക്ഷണത്തില്‍ അരച്ചുകഴിച്ചാല്‍ രോഗങ്ങള്‍ ഭേദമാകുമെന്നും വലിയ പ്രചാരണമുണ്ടായിരുന്നു.
ഇതുവിശ്വസിച്ച് പത്രം കഴിച്ചവര്‍ക്ക് വയറിളക്കം ഉള്‍പ്പടെ ബാധിച്ചതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൊറോണയെ പേടിച്ച് ഇപ്പോള്‍ ധ്യാനകേന്ദ്രം അടച്ചുപൂട്ടിയത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കി. എന്നാല്‍ കൃപാസനത്തിലെത്തി പ്രാര്‍ത്ഥിച്ചും, കൃപാസനം പത്രം അരച്ചുകലക്കി കഴിച്ചും രോഗം ഭേദമായെന്ന് അവകാശപ്പെട്ടുള്ള സാക്ഷ്യപ്പെടുത്തലുകളും സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: