കൊച്ചി: കൊറോണ വൈറസ് വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി റിസോഴ്സ് അധ്യാപകര്‍ക്ക് മാത്രം ഇല്ലെന്ന സര്‍ക്കുലര്‍ വിവാദമാകുന്നു. സമഗ്ര ശിക്ഷ കേരളയിലെ റിസോഴ്സ് അധ്യാപകര്‍ക്ക് ഈ അവധി ഇല്ലെന്ന പ്രത്യേക സര്‍ക്കുലര്‍ എസ്പിഡി ഇറക്കിയിരിക്കുന്നു.
സര്‍ക്കുലര്‍ പ്രകാരം സംസ്ഥാനത്തെ 168 ബിആര്‍സികള്‍ കേന്ദ്രീകരിച്ച് 2800 റിസോഴ്സ് അധ്യാപകര്‍ എല്ലാ ദിവസവും ഒത്തുകൂടണം. ബിആര്‍സികളില്‍ 10 മുതല്‍ 50 പേര് വരെ ഒത്തുകൂടി അഡാപ്റ്റീവ് ടീച്ചങ് മാന്വല്‍ ഉണ്ടാക്കണമെന്നാണ് പറയുന്നത്. ജൂണില്‍ ക്ലാസ് തുടങ്ങുമ്പോള്‍ ഉപയോഗിക്കാം എന്ന ന്യായമാണ് എസ്പിഡി പറയുന്നത്. ഏപ്രില്‍, മേയ് മാസങ്ങളിലാണ് റിസോഴ്സ് അധ്യാപകര്‍ക്ക് അവധിക്കാല പരിശീലനം ലഭിക്കുന്നത്.
ഭിന്നശേഷിക്കാര്‍ ക്കുള്ള സ്കൂള്‍ തല പരിശീലന ക്യാമ്പ്, മാതാപിതാക്കള്‍ക്കുള്ള കൗണ്‍സലിങ് ക്ലാസ്, സ്കൂള്‍ തല സര്‍വേ, അധ്യാപകര്‍ക്ക് ഡയറ്റ് നല്കുന്ന പാഠപുസ്തക അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍, മറ്റ് സ്കൂള്‍ അധ്യാപകര്‍ക്കൊപ്പമുള്ള പരിശീലന ക്ലാസ് എന്നിവ ലഭിക്കുന്നതും ഇക്കാലയളവിലാണ്. സര്‍ക്കാരും ആരോഗ്യ വകുപ്പും മുന്നോട്ടുവയ്ക്കുന്ന അടിയന്തരഘട്ട പ്രോട്ടോക്കോളിന് വിരുദ്ധമാണ് ഈ സര്‍ക്കുലര്‍.
2800 റിസോഴ്സ് അധ്യാപകരില്‍ 1800ലധികം പേരും എസ്എസ്എല്‍സി പ്ലസ് ടു ഡ്യൂട്ടിയും എട്ട്, ഒമ്പത് ക്ലാസ് പരീക്ഷാ ഡ്യൂട്ടിയും ചെയ്തു വരികയാണ്. ഈ പരീക്ഷകള്ക്കിടയ്ക്ക് ഇത്തരം ഒത്തുചേരലുകള്‍ വേണമെന്നാണ് സമഗ്ര പ്രൊജക്ട് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: