തിരുവനന്തപുരം: ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ 10 കോടി നിക്ഷേപിച്ചത് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധിച്ചപ്പോഴാണെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ് നിയമസഭയില്‍ പറഞ്ഞു. ദിനപത്രത്തിന്റെ ക്യാമ്പയിന് നടത്തിയ പണമാണ് പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിക്ഷേപിച്ചത്. നോട്ട് നിരോധന കാലമായതിനാല്‍ ടാക്സ് ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പണം നിക്ഷേപിച്ചതെന്നും ഇബ്രാഹിംകുഞ്ഞ് വിശദീകരിച്ചു.
നികുതി അടയ്ക്കണമെന്ന നിലപാടാണ് ഇന്‍കംടാക്സ് വകുപ്പ് കൈക്കൊണ്ടത്. വണ്ടൈഡം സെറ്റില്‍മെന്റ് എന്ന നിലയില്‍ തുക അടക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ 2,24,55,000 രൂപ നികുതി പിഴയായി അടച്ച് പണം ഫ്രീസ് ചെയ്ത നടപടി മാറ്റി. തുടര്‍ന്ന് പണം കോഴിക്കോട് ഹെഡ്ഓഫീസിലേക്ക് മാറ്റിയെന്നും ഇബ്രാഹിംകുഞ്ഞ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: