കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ തിരിഞ്ഞുനോക്കാതെ സിപിഎം. നഗരത്തില്‍ എന്തുസംഭവങ്ങള് ഉണ്ടായാലും പ്രതികരണവുമായി എത്തുന്ന സിപിഎം നേതൃത്വം ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപിയും കോണ്‍ഗ്രസും കുടുംബത്തിന് പിന്തുണയുമായി എത്തിയിട്ടും കോഴിക്കോട്ട് രണ്ട് മന്ത്രിമാര്‍ ഉണ്ടായിട്ടും കുടുംബത്തെ തിരിഞ്ഞുനോക്കിയിട്ടില്ല. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന ജസ്പ്രതീന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ.ടി. ജലീലും എത്തിയില്ല. എസ്എഫ്ഐ കോട്ടയെന്നവകാശപ്പെടുന്ന കോളേജില്‍ അധികൃതരുടെ അവഗണന മൂലം വിദ്യാര്‍ത്ഥി ആത്മഹത്യചെയ്യേണ്ട ദാരുണ സംഭവം തങ്ങള്‍ക്ക് എതിരാകുമെന്ന് ഭയന്ന് എസ്എഫ്ഐ സമരവുമായി രംഗത്തെത്തിയെങ്കിലും ഇപ്പോള്‍ നിശ്ശബ്ദരാണ്. സിപിഎം ജില്ലാ നേതൃത്വത്തിലാരും കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയില്ല.
ജസ്പ്രീതിന്റെ ആത്മഹത്യക്ക് കാരണമായത് കോളേജ് അധികൃതരുടെ നിലപാട് മൂലമാണെന്ന് കുടുംബം വെളിപ്പെടുത്തിയിട്ടും പോലീസില്‍ നിന്ന് ഒരു നടപടിയെടുക്കാന്‍പോലും സിപിഎം രംഗത്തെത്തിയില്ല. എബിവിപിയും കെഎസ്യുവും എംഎസ്എഫും ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. കോളേജിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജസ്പ്രീതിന്റെ കുടുംബത്തോടൊപ്പം ഗവര്‍ണറെ കാണുകയും ചെയ്തിരുന്നു. ദേശീയ ന്യൂനപക്ഷ കമ്മീഷന് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുകയും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസമേല്നോട്ടസമിതി അംഗം എ. വിനോദ് വീട്ടിലും കോളേജിലുമെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന യുവജനകമ്മീഷന് സ്വമേധയാ കേസെടുത്തതായി അറിയിച്ചതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായതായി അറിവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: