റിയാദ്: അതിവേഗം ഇലക്ട്രിക്ക് യുഗത്തിലേക്ക് ചലിക്കുന്ന വാഹന വിപണിയില്‍നിന്ന് പരമാവധി പെട്രോ ഡോളറുകള്‍ സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യ വീണ്ടും ഒരു എണ്ണ നിരക്ക് യുദ്ധത്തിന് തുടക്കമിട്ടതെന്ന് സൂചന. ഇതിന് മുന്നോടിയായാണ് ക്രൂഡ് ഓയില്‍ കമ്പനികള്‍ക്കുവേണ്ടി വിലയില്‍ വന്‍ ഇളവ് നല്‍കിയത്.
അടുത്ത 10 വര്‍ഷത്തിനിടെ ലോകം ഹരിത ചട്ടം പാലിച്ച് ഫോസില്‍ ഇന്ധനങ്ങളെ ഉപേക്ഷിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി ഇലക്ട്രിക്ക് വാഹനങ്ങളും ചാര്‍ജിങ് പോയിന്റുകളും മിക്ക ലോക രാജ്യങ്ങളും തയാറാക്കിത്തുടങ്ങി. ഇതോടെ ഗള്‍ഫ് മേഖല നേരിടാന്‍ പോകുന്ന സാമ്പത്തിക ഞെരുക്കങ്ങളെ പരാമാവധി കുറയ്ക്കാനാണ് സൗദി നിരക്ക് യുദ്ധം പ്രഖ്യാപിച്ചത്. കൊറോണ വൈറസ് ഭീതി ലോക വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഇടിച്ചെങ്കിലും ഏപ്രിലില്‍ ഉത്പാദനം കൂട്ടുമെന്ന സൗദിയുടെ പ്രഖ്യാപനം പരമാവധി പെട്രോ ഡോളറുകള്‍ സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഇതിന് വെല്ലുവിളിയുമായാണ് റഷ്യ രംഗത്തെത്തുന്നത്. ക്രൂഡോയില്‍ വിപണിയില്‍ ഇടിവുണ്ടായാല്‍ പകരം മറ്റൊരു വിപണിയുടെ കുത്തക സ്വന്തമാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് കേരളത്തിലെ പ്രവാസ ലോകത്തെയും ബാധിക്കും. 2030ഓടെ വാഹന വിപണിയുടെ 30 ശതമാനത്തോളം ഇലക്ട്രിക്ക് വാഹനങ്ങള്‍ കൈയടക്കുമെന്നാണ് ലോകം കണക്കുകൂട്ടുന്നത്. 43 മില്യണ്‍ വാഹനങ്ങളാകും (ഇരുചക്ര- മുച്ചക്ര വാഹനങ്ങള്‍ ഒഴികെ) 2030ല്‍ ലോകത്ത് ആകെ വിറ്റഴിക്കപ്പെടുക. ഇതോടെ ലോകത്ത് 123 മില്യണ്‍ ടണ്‍ ഓയില്‍ ഉത്പന്നങ്ങളുടെ ഉപഭോഗം കുറയും. പ്രതിദിനം 2.5 മില്യണ്‍ ബാരലിന്റെ ഉപഭോഗമാണ് കുറയുക. ഈ കുറവ് മുന്നില്‍ക്കണ്ടാണ് നിരക്ക് യുദ്ധം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: