സംസ്ക്കാരത്തിനും,ധര്‍മ്മത്തിനും,ഉദാത്തമായ മതവിശ്വാസത്തിനും വിരുദ്ധമായി വര്‍ത്തിക്കുന്നതെന്താണ്? അതു സ്വാര്ത്ഥതതന്നെയണ്. അദ്ധ്യാത്മ വികാസത്തിന്റെ അഭാവത്തെയാണ് സ്വാര്‍ത്ഥത സൂചിപ്പിക്കുന്നത്. ചിന്തയുടെയും കര്‍മ്മത്തിന്റെയും മണ്ഡലത്തില്‍ സ്വാര്‍ത്ഥത കടന്നു കൂടുമ്പോള്‍ നിങ്ങള്‍ക്കു സ്വച്ഛമായ മനസ്സാക്ഷി ഉണ്ടാവുക സാദ്ധ്യമല്ല. ഈശ്വരസ്ഫുരണത്തിന്റെ ദര്‍ശനം ക്ഷണനേരത്തേക്കുപോലും സിദ്ധിക്കുകയില്ല. അഹന്തയില്‍ കേന്ദ്രീകൃതമായി വര്‍ത്തിക്കുന്ന ഒരാള്‍ക്ക് ദുരിതത്തില്‍ കഴിയാനേ പറ്റു. ഈശ്വരനില്‍ മനസ്സു കേന്ദ്രീകരിച്ചവര്ക്കുമാത്രമേ സംതൃപ്തിയും ശാന്തിയും ആനന്ദവും സാവയത്തമാവുകയുള്ളു. എന്തുകൊണ്ടെന്നാല്‍ ഈശ്വരനാണ് ഈ മഹത് ഗുണങ്ങളുടെ ഉറവിടം.
നിങ്ങളുടെ നിജസ്വരൂപം സദാപി സ്മരിച്ചുകൊണ്ട് ജീവിത നാടകത്തില്‍ നിങ്ങള്‍ക്കു നിര്‍ദ്ദേശിച്ചിട്ടുള്ള ഭാഗം കാര്യക്ഷമതയോടും സാമര്‍ത്ഥ്യത്തോടുംകൂടി നിര്‍വ്വഹിച്ച് ലോകത്തിന്റെ ആദരവ് നേടുവിന്‍. പക്ഷേ നാടകം അധിക നേരത്തേക്ക് ഇല്ലെന്നു ഓര്‍ക്കുക. നിങ്ങള്‍ സ്വീകരിച്ച കഥാപാത്രത്തോട് അഭേദ്യമായി ബന്ധപ്പെട്ടു പോകരുത്. നാടകാഭിനയത്തിന്റെ വേഷഭൂഷകള്‍ ഏതുനേരവും വേണമെന്നും പറയരുത്.
(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: