കൊച്ചി: ചവറ എംഎല്‍എ വിജന്‍പിള്ള (65)അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുധ ബാധിതനായി രണ്ടുമാസത്തിലേറെ ചികിത്സയില്‍ ആയിരുന്നു.
ആര്‍എസ്പിയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ അദ്ദേഹം 2000ല്‍ കോണ്‍ഗ്രസ്സ് ചേക്കേറി. കരുണാകരന് കോണ്‍ഗ്രസ്സ് വിട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിനൊപ്പം ഡിഐസിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കരുണാകരന് കോണ്‍ഗ്രസ്സിലേക്ക് മടങ്ങി എത്തിയപ്പോള്‍ വിജയന് പിള്ള അദ്ദേഹത്തെ അനുഗമിച്ചു. വി.എം സുധീരനുമായുള്ള അഭിപ്രായ ഭിന്നത കാരണം കോണ്‍ഗ്രസ്സ് വിട്ട് അദ്ദേഹം സിഎംപിയില്‍ ചേര്‍ന്നു. സിഎംപി പിളര്‍ന്ന് അരവിന്ദാക്ഷ പക്ഷം സിപിഎമ്മില്‍ ലയിച്ചതോടെ വിജയന്‍പിള്ള സിപിഎമ്മില്‍ എത്തി.
1979 മുതല്‍ 2000 വരെ 21 വര്‍ഷം ചവറ പഞ്ചായത്ത് അംഗമായിരുന്നു. 2000-2005 കാലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി നേതാവും മന്ത്രിയുമായിരുന്നു ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തി കന്നി അങ്കത്തില്‍ നിയമസഭയിലെത്തി. ഇടതുസ്വതന്ത്രനായിട്ടാണ് അദ്ദേഹം ചവറയില്‍ നിന്ന് മത്സരിച്ച് ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: