Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആയിരങ്ങള്‍ക്ക് പുനര്‍ജന്മമേകിയ അമ്മ; സോജാ ബേബിയെന്ന സാന്ത്വനം

ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും സര്‍വകലാശാല വിജയിയായ കോട്ടയം കൊടുങ്ങൂര്‍ കൃഷ്ണപിള്ളയുടേയും ലീലാവതിയുടേയും മകള്‍ സോജ കലാകാരിയാകാന്‍ ആഗ്രഹിച്ചില്ല. ആതുരശുശ്രൂഷയായിരുന്നു ഇഷ്ടമേഖല. ബിഎ രണ്ടാംവര്‍ഷം പഠിക്കുമ്പോഴാണ് നഴ്‌സിങ്ങ് പഠനം തുടങ്ങിയത്. കോഴിക്കോട് ജോലി ചെയ്യുന്ന കാലത്താണ് മാതാ അമൃതാനന്ദമയിയുടെ ഭക്തയായത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2020, 08:57 am IST
in Kerala

മാതാ അമൃതാനന്ദമയിയുടെ വാക്കുകളിലെ സാരം ഉള്‍ക്കൊണ്ട് സ്വയം പുഞ്ചിരിച്ച് അതിന്റെ പ്രതിഫലനം മറ്റുള്ളവരിലേക്കു പകരുകയാണ് സോജാ ബേബിയെന്ന സാമൂഹ്യ പ്രവര്‍ത്തക. സാമൂഹ്യപ്രവര്‍ത്തകയല്ല, സോജ അമ്മയാണ്, രണ്ട് പെണ്‍മക്കളുടെ മാത്രമല്ല ഭിന്നലിംഗക്കാരുടെ, ലൈംഗികത്തൊഴിലാളികളുടെ, പാരാപ്ലീജിയ രോഗികളുടെ, ഭിന്നശേഷിക്കാരുടെ, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ തുടങ്ങി സമൂഹത്തില്‍ അവഗണനയും അവശതയും അനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് പുനര്‍ജന്മമേകിയ അമ്മ.

ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും സര്‍വകലാശാല വിജയിയായ കോട്ടയം കൊടുങ്ങൂര്‍ കൃഷ്ണപിള്ളയുടേയും ലീലാവതിയുടേയും മകള്‍ സോജ കലാകാരിയാകാന്‍ ആഗ്രഹിച്ചില്ല. ആതുരശുശ്രൂഷയായിരുന്നു ഇഷ്ടമേഖല. ബിഎ രണ്ടാംവര്‍ഷം പഠിക്കുമ്പോഴാണ് നഴ്‌സിങ്ങ് പഠനം തുടങ്ങിയത്. കോഴിക്കോട് ജോലി ചെയ്യുന്ന കാലത്താണ് മാതാ അമൃതാനന്ദമയിയുടെ ഭക്തയായത്. ആതുര സേവനത്തോടൊപ്പം സമാജ സേവനവും ജീവിതാമൃതമെന്ന് മനസ്സിലാക്കിതന്നു അമ്മ.  പിന്നീടങ്ങോട്ട് അമ്മയുടെ ആജ്ഞാനുവര്‍ത്തിയായി യാത്ര. പ്രോത്സാഹനവുമായി ഭര്‍ത്താവ് വാഴൂര്‍ താനുംവേലില്‍ വീട്ടില്‍ ഗോപാലകൃഷ്ണ പണിക്കരും. കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിലെ ജോലിക്കൊപ്പം സമാജസേവനവും.

ഭര്‍ത്താവിന്റെ മരണം, രണ്ട് പെണ്‍മക്കള്‍, ഒറ്റക്കൊന്നും ചെയ്യാനില്ലെന്ന തോന്നലില്‍ മനസ്സ് തളര്‍ന്നു. അമൃതാനന്ദമയി അമ്മയോടൊപ്പം ആശ്രമത്തില്‍ ജീവിക്കാനായിരുന്നു ആഗ്രഹം. സമൂഹത്തിന് സോജയെ ആവശ്യമാണെന്ന് അമ്മയ്‌ക്കറിയാമായിരുന്നു. കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി സമൂഹത്തിലേക്ക് വിട്ടു, അവഗണിക്കപ്പെടുന്നവര്‍ക്ക് ആശ്രയവും ആശ്വാസവുമേകാന്‍.കേരളത്തില്‍ മാത്രമല്ല, പുറത്തും നടക്കുന്ന സേവനപ്രവര്‍ത്തനങ്ങളില്‍ സോജ പങ്കാളിയാണ്.  

ലൈംഗികതൊഴിലാളികള്‍ക്ക്  പുതുജീവിതം

സമൂഹം അവജ്ഞയോടെ കാണുന്ന ലൈംഗിക തൊഴിലാളികളുടെ ജീവിതം പഠിക്കാനിറങ്ങിയത്, അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ്. അവരുടെ പ്രശ്‌നങ്ങള്‍ അമ്മയുമായി പങ്കുവെച്ചു. ഒരാളെയെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അതാണ് നിന്റെ ജീവിത പുണ്യമെന്നായിരുന്നു അമ്മയുടെ ഉപദേശം.

മാറണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടെങ്കിലും സമൂഹം അവരെ സ്വീകരിക്കാത്ത അവസ്ഥ. അമ്പതിലധികം പേരെ ഈ ജോലിയില്‍ നിന്ന് പിന്തിരിപ്പിച്ചു, പുനരധിവസിപ്പിച്ചു. അവര്‍ക്ക് സഹായവുമായി നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍, കമ്മ്യൂണിറ്റി ബെയ്‌സ്ഡ് ഓര്‍ഗനൈസേഷന്‍ എന്നിവയോടൊപ്പം സോജയും പ്രവര്‍ത്തിക്കുന്നു.

പാലിയേറ്റീവ് കെയര്‍ടേക്കര്‍

പാലിയേറ്റീവ് പരിചരണ വിഭാഗം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയുടെ കീഴിലുള്ള 11 പഞ്ചായത്തുകളിലെ പാലിയേറ്റീവ് രോഗികളുടെ പരിചരണ ചുമതല സോജയുടെ നേതൃത്വത്തിലായിരുന്നു. സര്‍ക്കാര്‍ ധനസഹായമെത്തിക്കുന്നതുള്‍പ്പെടെ പരിചരണ സാമഗ്രികള്‍ എത്തിച്ച് കൊടുത്തും അവര്‍ക്ക് ആശ്രയമായി സോജ. പ്രവര്‍ത്തന പരിധിയിലെ പഞ്ചായത്തുകളിലെ പാരാപ്ലീജിയ രോഗികള്‍ക്കായി സംഗമവും സ്വയം തൊഴില്‍ പരിശീലനവും നടത്തി. 72 പേരെ പുനരധിവസിപ്പിച്ചു. മൂവായിരത്തിലധികം രൂപ ആഴ്ചയില്‍ സമ്പാദിക്കുന്നവരുണ്ട് ഇക്കൂട്ടത്തില്‍.

മാനസിക വെല്ലുവിളി നേരിടുന്ന രോഗികളെ സംഘടിപ്പിച്ചു. ഭൂരിപക്ഷം രോഗികളിലും തുടര്‍ച്ചയായി മരുന്ന് കഴിക്കാത്തതിനാലാണ് രോഗം സങ്കീര്‍ണ്ണമാകുന്നതെന്ന് കണ്ടെത്തി. ഇവര്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ യൂണിറ്റില്‍ മാസത്തില്‍ ഒരു തവണ ചികിത്സ ലഭ്യമാക്കാനുളള സൗകര്യമേര്‍പ്പെടുത്തി.

ഭിന്നലിംഗക്കാര്‍ക്കുവേണ്ടി

അവജ്ഞയോടും ആകാംക്ഷയോടെയും സമൂഹം വീക്ഷിക്കുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സമൂഹത്തിലെ ഉപദ്രവം ഭയന്ന് കേരളത്തിന് പുറത്തേക്ക് പലായനം ചെയ്യുന്ന കാലം. അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. കോടതിയുടെ ഇടപെടലും സഹായവും വേണമെന്ന് തിരിച്ചറിഞ്ഞു. കെല്‍സയുടെ നിര്‍ദ്ദേശപ്രകാരം അഡ്വ. സിന്ധു ഗോപാലകൃഷ്ണനോടൊപ്പം ചേര്‍ന്ന് പ്രൊജക്ട് തയ്യാറാക്കി. ഭാരതത്തിലാദ്യമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ അവര്‍ക്കുവേണ്ടി കെല്‍സയുടെ നേതൃത്വത്തില്‍ ക്ലിനിക് ആരംഭിച്ചു. സോജക്കാണ് ക്ലിനിക്കിന്റെ ചുമതല. എല്ലാ മാസവും ആദ്യത്തെ ചൊവ്വാഴ്ച പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലേക്ക് കേരളത്തിന് പുറത്തുനിന്നും ഭിന്നലിംഗക്കാര്‍ എത്തുന്നു.  

ജയില്‍  അന്തേവാസികള്‍ക്കായി

ജയില്‍ അന്തേവാസികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ യോഗ, ധ്യാനം ഇവ ആവശ്യമാണെന്ന് മനസ്സിലാക്കിയ സോജ വിവരം അമ്മയെ ധരിപ്പിച്ചു. അമ്മയുടെ സഹായത്തോടെ ജയിലധികൃതരുമായി സംസാരിച്ച് കേരളത്തിലെ 55 ജയിലുകളിലും മഠത്തില്‍ നിന്ന് സൗജന്യമായി യോഗ പരിശീലനം നല്‍കി വരുന്നു. ഇന്ന് ജയിലില്‍ യോഗ ദിനചര്യയുടെ ഭാഗമായി. ജയില്‍ ഉദ്യോഗസ്ഥരുടെ പരിശീലനകാലയളവില്‍ പാഠ്യപദ്ധതിയില്‍ അമൃതയോഗ ധ്യാനം ഉള്‍പ്പെടുത്തി.

അമൃതാനന്ദമയി മഠം നടപ്പിലാക്കി വരുന്ന 108 ഗ്രാമം ദത്തെടുത്ത പദ്ധതിയിലും സോജ പങ്കാളിയാണ്. ഒപ്പം സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളും കുടുംബശ്രീ, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകള്‍, ട്രൈബല്‍ കോളനികളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുന്നു.

കോട്ടയം ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലെയും കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയിലെയും പാരാ ലീഗല്‍ വോളന്റിയര്‍ എന്ന സ്ഥാനം സോജക്ക് തന്റെ പ്രവര്‍ത്തനങ്ങളില്‍ നിയമ സഹായം നല്‍കാനും പ്രാപ്തമാക്കുന്നു. ബോധവത്കരണം, ലീഗല്‍ എയ്ഡുകള്‍, മക്കള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുക തുടങ്ങി സോജ ബേബിയുടെ പ്രവര്‍ത്തനമേഖല വിപുലമാണ്. ആശ്രയം ആവശ്യമുള്ളവരുടെ കൈപിടിക്കാന്‍ സോജയുണ്ട്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

Cricket

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.