ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ മുഖമായിരുന്നു ദല്‍ഹിയിലെ ഷഹീന് ബാഗിനേയും ജനങ്ങള്‍ കൈവിട്ടു. രണ്ടു മാസം മുന്‍പാണ് ഷഹീന് ബാഗിലെ പ്രധാന റോഡ് ഉപരോധിച്ച് പ്രതിഷേധക്കാര്‍ സമരകേന്ദ്രമായി മാറ്റിയത്. സമരത്തിന്റെ തുടക്കത്തില്‍ മുസ്ലിം സ്ത്രീകളും കുട്ടികളും അടക്കം സമരത്തില്‍ പങ്കെടുത്തു. ഇടതു ജഹാദികളും പല ദിവസങ്ങളിലും ഷഹീന് ബാഗില്‍ തങ്ങി പ്രക്ഷോഭം കത്തിക്കാന്‍ നോക്കി. പോപ്പുലര്‍ ഫ്രണ്ട് വന്‍തോതില്‍ ഷഹീന് ബാഗ് പ്രക്ഷോഭത്തിനായി ഫണ്ടിങ് നടത്തിയതായി എന്‍ഫോഴ്മെന്റ് കണ്ടെത്തിയിരുന്നു. ബിരിയാണി അടക്കം സമരക്കാര്‍ക്ക് വിഭവസമൃദ്ധമായി ഭക്ഷണമായിരുന്നു സമരപ്പന്തലില്‍ സജ്ജമാക്കിയിരുന്നത്. രാജ്യത്തെ മറ്റിടങ്ങളിലേക്കും ഷഹീന് ബാഗിന്റെ പേരില്‍ പ്രക്ഷോഭം പടര്‍ത്താന്‍ ജിഹാദികള്‍ ശ്രമിച്ചിരുന്നു.
റോഡ് ഉപരോധിച്ചുള്ള സമരത്തെ സുപ്രീം കോടതി അടക്കം വിമര്‍ശിച്ചിരുന്നു. എന്നാല്‍, സമാധാനപരമായ സമരമായിതിനാല് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിരുന്നില്ല. എന്നാല്‍, ദല്‍ഹിയിലെ കലാപത്തിനു ശേഷം ഷഹീന് ബാഗിലേക്കുള്ള ഫണ്ടിങ് ഗണ്യമായി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് സമരപ്പന്തലിലേക്കുള്ള സൗജന്യ ബിരിയാണിയും നിര്‍ത്തി. ഇതോടെ സ്ത്രീകള്‍ അടക്കം സമരം ഉപേക്ഷിച്ചു വീടുകളിലേക്ക് മടങ്ങിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമരത്തെ ആഘോഷമാക്കിയ ചില മാധ്യമങ്ങളും ഷഹീന് ബാഗിനെ കൈവിട്ടു. ദിവസം ഏഴു റിപ്പോര്‍ട്ടര്‍മാരെ വിട്ടിരുന്നു ഒരു ഹിന്ദി ചാനല്‍ ഇപ്പോള്‍ ഈ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് സമരത്തിനു നേതൃത്വം നല്‍കിയവരുടെ പരാതി. മാധ്യമശ്രദ്ധ കൂടി ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ ഇടതു ജിഹാദികളും ഈ പ്രദേശത്തേക്ക് എത്താറില്ല. ചുരുക്കം ചില സമരനേതാക്കള്‍ മാത്രമാണ് ഇപ്പോള്‍ പന്തലില്‍ ഉള്ളത്. ഒരു സമയത്ത് ഷഹീന് ബാഗ് എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ തരംഗമായിരുന്നു എങ്കില്‍ ഇപ്പോള്‍ ഒഴിഞ്ഞ ഷഹീന് ബാഗ് എന്നതാണ് ട്രെന്‍ഡിങ്ങിലുള്ളത്. ഒഴിഞ്ഞ സമരപ്പന്തലിന്റെ ഫോട്ടോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്്. അതേസമയം, കൊറോണ വൈറസ് ഭീതി മൂലമാണ് സമരക്കാര്‍ പ്രക്ഷോഭം ഉപേക്ഷിച്ചതെന്നാണ് ചില മാധ്യമങ്ങളുടെ വിശദീകരണം. അതേസമയം. ഷഹീന് ബാഗിനെ സമരക്കാര്‍ ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വീണ്ടും അവിടേക്ക് സമരക്കാരെ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: