സുല്‍ത്താന്‍ബത്തേരി: ദൊട്ടപ്പന്‍കുളത്ത് സ്വകാര്യബസ് കാറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബസ് യാത്രികനായ ബത്തേരിയിലെ മിനര്‍വ പിഎസ്‌സി പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥി അമ്പലവയല്‍ പുല്‍പ്പാടി ഭാസ്‌കരന്റെ മകന്‍ വിപിന്‍ (30) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ബത്തേരി മാനിക്കുനിയിലാണ് അപകടം. അപകടത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റു. ഇവരെ ബത്തേരി , കല്‍പ്പറ്റ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുക്കുയാണ്.
ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിപിന്‍ എല്‍ഡിസി പരിശീലനം നടത്തി വരികയായിരുന്നു. കാര്‍ യാത്രികനും കല്‍പ്പറ്റ മലബാര്‍ ഗോള്‍ഡ് ഹെഡുമായ നായ്‌ക്കട്ടി സ്വദേശി വി എം അബൂബക്കറിനെ കോഴിക്കോട് സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചു. കല്‍പ്പറ്റയില്‍ നിന്ന് ബത്തേരിക്ക് വരികയായിരുന്ന ഗീതിക ബസും, കല്‍പ്പറ്റയിലേക്ക് പോകുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മരത്തിലിടിച്ച് ബസ് മറിയുകയായിരുന്നു.
അപകടത്തിനിടെ പുറത്തേയ്‌ക്ക് തെറിച്ചുവീണ വിപിന്റെ ദേഹത്തേയ്‌ക്ക് ബസ് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ വിപിൻ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: