കൊച്ചി: കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്നു. മുമ്പ് നടത്തിയ അന്വേഷണ വിവരങ്ങളടങ്ങിയ കേസ് ഡയറി ക്രൈം ബ്രാഞ്ച് കൈമാറുന്നില്ലെന്ന് സിബിഐ ഇന്നലെ എറണാകുളം സിജെഎം കോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കി.
പാര്‍ട്ടിയും സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന അട്ടിമറി നീക്കത്തിന്റെ പുതിയ മുഖമാണിത്. 2019 ഫെബ്രുവരി 17നാണ് ശരത്‌ലാല്‍, കൃപേഷ് എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ, പാര്‍ട്ടി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും ഉള്‍പ്പെട്ട് നടത്തിയ കൊലക്കേസ് ഒതുക്കാനും പാര്‍ട്ടി ബന്ധം പുറത്തുവരാതിരിക്കാനും തുടക്കത്തിലേ ശ്രമം നടന്നു. പിന്നീട്സമരങ്ങളും പ്രക്ഷോഭങ്ങളും വന്നപ്പോള്‍ ക്രൈം ബ്രാഞ്ചിനെക്കൊണ്ട് അനേ്വഷിപ്പിച്ചു.
സിപിഎമ്മുകാരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ്ഡയറിയും തയാറാക്കി. ചിലരെ അറസ്റ്റും ചെയ്തു. എന്നാല്‍,യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്തിയെന്ന് ആരോപിച്ചുംസിബിഐ അന്വേഷണം ആവശ്യപ്പെട്ടും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. 2019 ഒക്‌ടോബര്‍ ഒന്നിന് കോടതി സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ചു.
ക്രൈംബ്രാഞ്ചിന്റെ കേസ് ഡയറി റദ്ദാക്കി. സിബിഐയുമായി സഹകരിക്കണമെന്ന് ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ പ്രത്യേകം നിര്‍ദേശിക്കുകയും ചെയ്തിരുന്നു.പക്ഷേ, കേസ് സിബിഐക്ക് വിട്ടതിനെതിരേ, സംസ്ഥാന സര്‍ക്കാര്‍ ഒക്‌ടോബര്‍ ഒന്നിന്അപ്പീല്‍ പോയി. അപ്പീല്‍ തള്ളി. നാലുമാസം കഴിഞ്ഞ്, കേസന്വേഷണത്തിന്റെ സ്ഥിതി അറിയിക്കുന്ന വേളയിലാണ്, ക്രൈംബ്രാഞ്ച് ഫയലുകളും രേഖകളും കൈമാറിയിട്ടില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്.
സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കല്ല്യോട്ട് ഏച്ചിലടുക്കത്തെ എ. പീതാംബരന്‍ (45), ഏച്ചിലടുക്കത്തെ സി.ജെ. സജി (40), ഏച്ചിലടുക്കം പൊടോളിത്തട്ടില്‍ കെ.എം. സുരേഷ് (27), ഏച്ചിലടുക്കത്തെ കെ. അനില്‍കുമാര്‍ (35), കല്ല്യോട്ടെ ജി. ഗിജിന്‍ (26), കല്ല്യോട്ടെ പ്ലാക്കാത്തൊട്ടിയില്‍ ആര്‍. ശ്രീരാഗ് (22), കുണ്ടംകുഴി മലാംകാട്ടെ എ. അശ്വിന്‍ (18), പാക്കം വെളുത്തോളിയിലെ എ. സുബീഷ് (29), തന്നിത്തോട്ടെ എം. മുരളി (36), തന്നിത്തോട്ടെ ടി. രഞ്ജിത്ത് (46), പ്രദീപ്എന്ന കുട്ടന്‍ (42), ആലക്കോട് ബി. മണികണ്ഠന്‍, പെരിയയിലെ എന്‍. ബാലകൃഷ്ണന്‍, കെ. മണികണ്ഠന്‍ എന്നിവരാണ് പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: