ന്യൂദല്‍ഹി: ഇന്ത്യയില്‍ വീണ്ടും കോവിഡ്-19 ബാധിതരെന്ന് റിപ്പോര്‍ട്ട്. ദല്‍ഹിയിൽ നിന്നും ഒരാൾക്കും തെലങ്കാനയിൽ നിന്നും ഒരാൾക്കുമാണ് കൊറോണ ബാധിച്ചതെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചത്. ഇവര്‍ വിദേശ സന്ദര്‍ശനം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
നിലവില്‍ ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ഇവര്‍ കൂടുതല്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ദല്‍ഹി സ്വദേശി മുമ്പ് ഇറ്റലി സന്ദര്‍ശിച്ചതാകാം പകര്‍ച്ചയ്‌ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തെലങ്കാനയില്‍ നിന്നുള്ളയാള്‍ ദുബായി സന്ദര്‍ശിച്ചതായും തെളിഞ്ഞിട്ടുണ്ട്.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ ആഗോള മരണങ്ങള്‍ മൂവായിരത്തിന് മുകളിലാണ്. ചൈനയിലെ പ്രധാന സ്ഥലങ്ങളില്‍ തന്നെ 2,912 ആയി. കഴിഞ്ഞ വര്‍ഷം ചൈനയില്‍ ഉത്ഭവിച്ച മാരകമായ വൈറസ് ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്നു, ഇത് 80,000 ത്തിലധികം ആളുകളെ ബാധിച്ചതായിയാണ് റിപ്പോര്‍ട്ട്. വൈറസ് കൂടുതല്‍ പകരുമെന്ന് ഭയന്ന് പല രാജ്യങ്ങളും അതിര്‍ത്തികള്‍ അടയ്‌ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: