തിരുവനന്തപുരം: ബജറ്റില്‍ വിഹിതം നല്‍കാതെ സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളെ സര്‍ക്കാര്‍ തകര്‍ക്കുന്നുവെന്ന് ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍. സര്‍ക്കാര്‍ ധന സഹായം ലഭിക്കാത്തതിനാല്‍ സര്‍വകലാശാലകളുടെ മുന്നോട്ടുള്ള പോക്ക് അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. ഫെഡറേഷന് ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയിസ് സംഘ് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം യൂണിവേഴ്സിറ്റികളുടെ വിശ്വാസ്യതയും തകര്‍ത്തു. പരീക്ഷാ നടത്തിപ്പ് എല്ലാം കുത്തഴിഞ്ഞു. പാര്‍ട്ടിക്കാര്‍ക്ക് ചോദ്യപേപ്പറും പരീക്ഷാപേപ്പറും നല്കി പരീക്ഷ എഴുതി വിജയിപ്പിക്കുന്ന അവസ്ഥയിലാണ്.സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ എല്ലാം നല്‍കുമെന്ന് പറഞ്ഞാണ് അധികാരത്തില്‍ കയറിയത്. എന്നാല്‍ നിലവിലുണ്ടായിരുന്ന ഇന്‍ഷ്വറന്‍സ് സംവിധാനം പോലും ഇല്ലാതാക്കി. പങ്കാളിത്ത പെന്ഷന് പിന്‍വലിക്കണമെന്നും യൂണിവേഴ്സിറ്റി നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്നും ജയകുമാര്‍ ആവശ്യപ്പെട്ടു. എഫ്യുഇഎസ് പ്രസിഡന്റ് ആര്. വെങ്കിടേശ്വരന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍, ട്രഷറര്‍ പി.പുരുഷോത്തമന്, വിവിധ എംപ്ലോയിസ് സംഘ് ഭാരവാഹികളായ ആര്. ശ്രീകുമാര്‍, എ. അനില്‍കുമാര്‍, ടി.എന്‍. ശ്രീശാന്ത്, അനന്തകൃഷ്ണന്, വി.കെ. രമേശ്കുമാര്‍, ജി. നന്ദകുമാര്‍, രാകേഷ്. ആര്, ശ്രീജിത്ത് ആര്. നായര്‍, വിഷ്ണു വി.എസ്, സജീവ് തങ്കപ്പന്, പി.കെ. അജിത്കുമാര്‍, ഭദ്രകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: