ന്യൂദല്‍ഹി: കൊറോണ പടര്‍ന്നുപിടിച്ച കപ്പലില്‍ നിന്നും ശ്രീലങ്കന്‍ പൗരന്മാരുടെ രക്ഷിച്ചതിന് ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും നന്ദി പറഞ്ഞ് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ.ജപ്പാന് തുറമുഖത്ത് ആയിരക്കണക്കിന് യാത്രക്കാരുമായി കുടുങ്ങിക്കിടക്കുന്ന കപ്പലില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിമാനമയച്ചിരുന്നു.വ്യാഴാഴ്ച ജപ്പാനില്‍ ഇറങ്ങിയ വിമാനത്തില്‍ ഇന്ത്യക്കാരെ രക്ഷിച്ചു കൊണ്ടുവരുന്നതിനോടൊപ്പം അഞ്ചു വിദേശികളെയും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ അധികൃതര്‍ കയറ്റിയിരുന്നു. ഇവരില്‍ രണ്ടുപേര്‍ ശ്രീലങ്കക്കാരാണ്.
കപ്പലിലെ യാത്രക്കാര്‍ക്കിടയില്‍ ഒരു മാസമായി പടര്‍ന്നു പിടിച്ച കൊറോണ ബാധ കാരണം തീരത്തടുപ്പിക്കാതെ, ജപ്പാനിലെ യോക്കോഹാമ തുറമുഖത്തില്‍ കപ്പല്‍ കുടുങ്ങി കിടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: