ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഡിപ്ലോമ, ഐടിഐ, പ്ലസ്‌ടു യോഗ്യതയുള്ളവര്‍ക്ക് അവസരങ്ങള്‍. മഹാരാഷ്‌ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഘഡ്, ഗോവ, ദാദ്ര ആന്റ് നാഗര്‍ ഹവേലി ഉള്‍പ്പെടുന്ന വെസ്‌റ്റേണ്‍ റീജണിലെ മാര്‍ക്കറ്റിങ്ങ് ഡിവിഷനില്‍ 500ഓളം അപ്രന്റിസുകളുടെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
364 എണ്ണം ടെക്‌നിക്കല്‍ അപ്രന്റിസുകളും, 136 നോണ്‍ടെക്‌നിക്കല്‍ അപ്രന്റിസുകളുമാണ്.
മാര്‍ച്ച് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
മഹാരാഷ്‌ട്ര-297, ഗുജറാത്ത്-113, മധ്യപ്രദേശ്-64, ഛത്തീസ്ഗഡ്-14,ഗോവ-9, ദാദ്രനഗര്‍ഹാവേലി-3.
യോഗ്യത:
ടെക്‌നിഷ്യന്‍ അപ്രന്റീസിന് മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ഇന്‍ട്രുമെന്റേഷന്‍/ സിവില്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിങ്ങില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ മൂന്നുവര്‍ഷത്തെ ഫുള്‍ടൈം ഡിപ്ലോമ
ട്രേഡ് അപ്രന്റീസിന് ഫിറ്റര്‍/ഇലക്ട്രീഷ്യന്‍/ ഇലക്ട്രോണിക് മെക്കാനിക്ക്/ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്/ മെഷിനിസ്റ്റ് എന്നിവയില്‍ ഐടിഐ(എന്‍സിവിടി-എസ്‌സിവിടി) സര്‍ട്ടിഫിക്കറ്റ്.
നോണ്‍ ടെക്‌നിക്കല്‍ ട്രേഡ് അപ്രന്റിസ് (അക്കൗïന്റ്)
യോഗ്യത: കുറഞ്ഞത് 50ശതമാനം മാര്‍ക്കോടെ ബിരുദം
നോണ്‍ ടെക്‌നിക്കല്‍ ട്രേഡ് അപ്രന്ററിസ് (ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍)
പ്രരംഭകര്‍ക്കും സ്‌കില്‍ സര്‍ട്ടിഫിക്കറ്റുളളവര്‍ക്കും അപേക്ഷിക്കാം. (ഫ്രഷര്‍ അപ്രന്റീസ്) യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു.
എല്ലാ വിഭാഗങ്ങള്‍ക്കും പ്രായം; 18-24
വിശദ വിവരങ്ങള്‍ക്ക്: www.iocl.com
ഹിന്ദുസ്ഥാന്‍ കോപ്പറില്‍ ട്രേഡ് അപ്രന്റീസ്
ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ മധ്യപ്രദേശിലുളള മലഞ്ജഖണ്ഡ് കോപ്പര്‍ പ്രൊജക്ടില്‍ ട്രേഡ് അപ്രന്റീസ്ഷിപ്പിന് അവസരം. 120 ഒഴിവുകളാണുള്ളത്.
ഇലക്ട്രീഷ്യന്‍-20, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് -2, മെക്കാനിക്ക് ഡീസല്‍ -11, ഫിറ്റര്‍ -14, ടര്‍ണര്‍ -6, റഫ്രിജിറേഷന്‍ ആന്‍ഡ് എയര്‍കïീഷനിങ്ങ് മെക്കാനിക്ക് -2, ഡ്രോട്ട്‌സ്മാന്‍(മെക്കാനിക്ക്) -3, ഡ്രോട്ട്‌സ്മാന്‍(സിവില്‍) -1, സര്‍വേയര്‍ -5, കാര്‍പെന്റര്‍ -3, പ്ലാംബര്‍ -2, മേസണ്‍(ബില്‍ഡിങ്ങ് കണ്‍സ്ട്രക്ടര്‍)-1, ടെലികോം മെക്കാനിക്ക് -2, ഷോര്‍ട്ട്ഫയറര്‍/ബ്ലസ്റ്റര്‍(മൈന്‍സ്) -14, മേറ്റ്(മൈന്‍സ്) -18.
യോഗ്യത: ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്, ഷോട്ട്ഫയറര്‍/ബ്ലാസ്റ്റര്‍(മൈന്‍സ്),മേറ്റ്(മൈന്‍സ്)എന്നിവയിലുളള പ്ലസ്ടു. മറ്റു ട്രേഡുകള്‍ക്ക് ഇതോടൊപ്പം ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്.
പ്രായം: 25
www.apprenticeship.gov.in രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങളും അപേക്ഷഫോമും www.hindustancopper.com എന്ന വെബ് സൈറ്റിൽ ലഭിക്കും. ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷിക്കണ്ടത്.
അവസാനതീയതി: മാര്‍ച്ച് 12
പ്രതികരിക്കാൻ ഇവിടെ എഴുതുക: