തിരുവനന്തപുരം: കേരള വാണിജ്യ വ്യവസായ മസ്ദൂര്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ എല്ലാ തൊഴിലാളികള്‍ക്കും ലഭ്യമാക്കുക, ഷോപ്പ് തൊഴിലാളികളുടെ മിനിമം വേതനം 21,000 രൂപയാക്കുക, ക്ഷേമ നിധി ബോര്‍ഡില്‍ ബിഎംഎസിന് പ്രാതിനിധ്യം നല്‍കുക, കേരളത്തിലെ തൊഴില്‍ വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന് ഉദ്ഘാടനം ചെയ്തു. ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് എസ്.എസ്. ശ്രീനിവാസപിള്ള അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി.വി. ബാലകൃഷ്ണന്, ജനറല്‍ സെക്രട്ടറി കെ.ബി. സോമന്, സെക്രട്ടറി കെ. ജയകുമാര്‍, വൈസ് പ്രസിഡന്റുമാരായ ഒ.കെ. ധര്‍മ്മരാജ്, എസ്. രാജേന്ദ്രന്, എം. വേണുഗോപാല്‍, പി. അനന്ദന്, സെക്രട്ടറിമാരായ പി. ദിനേശ്, കെ.ജി. അനില്‍കുമാര്‍, പി. യശോധരന്, എം. നളിനാക്ഷന്, പി.കെ. അച്ചുതന്, എസ.ജി മഹേഷ്, ടി.ആര്. രമണന്, സി.വി. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: