അഞ്ചുവര്‍ഷത്തെ ഫുള്‍ടൈം ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബിആര്‍ക്) പ്രവേശനത്തിനായി കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ ആപ്ടിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ-2020) ഏപ്രില്‍ 19, മേയ് 31 തീയതികളില്‍ രണ്ട് തവണകളായി നടക്കും. രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് 1.15 മണിവരെയാണ് പരീക്ഷ. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.nata.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷാ ഫീസ് 2000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 1700 രൂപ. രണ്ട് തവണ നടത്തുന്ന ടെസ്റ്റുകളിലും പങ്കെടുക്കുന്നതിന് യഥാക്രമം 3800 രൂപ, 3100 രൂപ അടയ്‌ക്കണം. ദുബായ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുക്കുന്നവര്‍ 10000 രൂപ (രണ്ട് പരീക്ഷകള്‍ക്കും കൂടി 18000 രൂപ) ഫീസ് നല്‍കണം. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ് മുഖാന്തിരം ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം. രണ്ട് പരീക്ഷകള്‍ക്കും അപേക്ഷ ഓണ്‍ലൈനായി www.nata.in ല്‍ ഇപ്പോള്‍ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌പോര്‍ട്ടലിലുണ്ട്.
ഏപ്രില്‍ 19 ന് നടത്തുന്ന ആദ്യ ‘നാറ്റ’ക്ക് മാര്‍ച്ച് 16 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷയുടെ പ്രിന്റൗട്ട്/കണ്‍ഫര്‍മേഷന്‍ പേജ് റഫറന്‍സിനായി സൂക്ഷിക്കണം. ഒന്നാമത്തെ/രണ്ടാമത്തെ പരീക്ഷയില്‍ അല്ലെങ്കില്‍ ഇവ രണ്ടിലും ഒരാള്‍ക്ക് പങ്കെടുക്കാം. ആദ്യ പരീക്ഷയെഴുതുന്നവര്‍ രïാമത്തെ പരീക്ഷയെഴുതണമെന്നില്ല. സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിന് വേണമെങ്കില്‍ പങ്കെടുക്കാമെന്നേയുള്ളൂ.
യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ മൊത്തം 50% മാര്‍ക്കില്‍ കുറയാതെയും വിജയിച്ചിരിക്കണം. മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് ത്രിവത്സര റഗുലര്‍ എന്‍ജിനീയറിങ് ഡിപ്ലോമ 50% മാര്‍ക്കില്‍ കുറയാതെ വിജയിച്ചവരെയും പരിഗണിക്കുന്നതാണ്.
ടെസ്റ്റ്: മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ജനറല്‍ ആപ്ടിറ്റിയൂഡ് ആന്‍ഡ് ലോജിക്കല്‍ റീസണിങ് വിഷയങ്ങളിലായി 75 മാര്‍ക്കിന്റെ 50ചോദ്യങ്ങളും പേപ്പര്‍, പെന്‍സില്‍ ഉപയോഗിച്ചുള്ള ഡ്രോയിങ് ടെസ്റ്റില്‍ 125 മാര്‍ക്കിന്റെ 3 ചോദ്യങ്ങളും അടങ്ങുന്നതാണ് അഭിരുചി പരീക്ഷ. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം, പരീക്ഷാ കേന്ദ്രങ്ങളാണ്. ഏപ്രില്‍ 4 ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷയെഴുതാം.
‘നാറ്റ 2020’ല്‍ യോഗ്യത നേടുന്നതിന് ഡ്രോയിങ് ടെസ്റ്റില്‍ 32 മാര്‍ക്കില്‍ കുറയാതെയും മറ്റ് വിഷയങ്ങളടങ്ങിയ 75 മാര്‍ക്കിന്റെ ടെസ്റ്റില്‍ 18 മാര്‍ക്കില്‍ കുറയാതെയും കരസ്ഥമാക്കണം. നാറ്റ സ്‌കോറില്‍ 2020-21 വര്‍ഷത്തേക്ക് മാത്രമാണ് പ്രാബല്യം. ആദ്യ ടെസ്റ്റ് ഫലം മേയ് 8 ന് പ്രസിദ്ധപ്പെടുത്തും. മേയ് 31 ന് നടത്തുന്ന രïാമത്തെ ടെസ്റ്റില്‍ മേയ് 4 വരെ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.nata.in ൽ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: