ഇസ്ലാമബാദ്: ജമ്മു കശ്മീരില്‍ തങ്ങള്‍ ഉദ്ദേശിച്ചതുപോലെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും ഇന്ത്യയില്‍ നരേന്ദ്ര മോദി ഭരണത്തില്‍ ഇരിക്കുന്നിടത്തോളം കാലം കശ്മീല്‍ ഒന്നും സംഭവിക്കില്ലെന്നും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്.
ബെല്‍ജിയന്‍ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് ഇമ്രാന് തോല്‍വി സമ്മതിച്ചെന്ന മട്ടില്‍ സംസാരിച്ചത്. മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്താളം കാലം ഈ സര്‍ക്കാരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. ഒന്നും സംഭവിക്കില്ല. ഭാവിയില്‍ പുതിയ നേതാവ് വന്ന് കശ്മീര്‍ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. കശ്മീരികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കാമെന്ന് ജവഹര്‍ലാല്‍ നെഹ്റു വാഗ്ദാനം ചെയ്തതാണ്.
എന്നാല്‍ കശ്മീരികള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിച്ചില്ല. ഇമ്രാന് പറഞ്ഞു. കശ്മീരില്‍ തങ്ങളുടെ പദ്ധതികള്‍ ഒന്നും നടക്കാത്തതില്‍ പാക്കിസ്ഥാന് നിരാശയുണ്ട്. 370-ാം വകുപ്പ് എടുത്തുകളയുക കൂടി ചെയ്തതോടെ അവരാകെ തകര്‍ന്നു, അതാണ് ഇമ്രാന്റെ പ്രസ്താവനയ്ക്ക് കാരണമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: