തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ഹെലിക്കോപ്ടറുകള്‍ മാസ വാടകയ്ക്ക് എടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്കി. 1.44 കോടി രുപയ്ക്കാണ് പവന് ഹംസം ലിമിറ്റഡില്‍ നിന്ന് ഹെലിക്കോപ്റ്ററുകള്‍ വാടകയ്ക്ക് എടുക്കുന്നതിന് സര്‍ക്കാര്‍ പണം അനുവദിച്ചത്. സര്‍ക്കാരിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി എഎസ് 365ഡൗഫിന്‍ എന്‍ ഹെലിക്കോപ്റ്ററിനാണ് മാസം വാടക ഇനത്തില്‍ 1.44,60,000 രൂപ അനുവദിച്ചത്. ഇതിനു പുറമെ പതിനെട്ട് ശതമാനം ജിഎസ്ടിയും നല്‍കണം. പത്ത് സീറ്റുള്ള ഹെലിക്കോപ്ടറുകള്‍ ആണ് വാടകയ്ക്ക് എടുക്കുന്നത്.
ദുരന്തസ്ഥലങ്ങളില്‍ പെട്ടെന്ന് എത്താനും അപകടത്തില്‍പെട്ടവരെ എയര്‍ ലിഫ്റ്റ് ചെയ്യാനുമാണ് ഹെലിക്കോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നതെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്. വിവാദമായപ്പോള്‍ വിവിധ ആവശ്യങ്ങള്ക്കെന്നായി. എന്നാല്‍ മുഖ്യമന്ത്രിക്ക് കണ്ണൂരിലും മറ്റു വിവിധ പരിപാടികള്‍ക്ക് പോയിട്ട് തിരികെ തലസ്ഥാനത്ത് എത്താനാണ് ഹെലിക്കോപ്ടറുകള്‍ വാടകയ്ക്ക് എടുക്കുന്നത്. ബ്ലാംഗ്ലളൂരിലെ ചിപ്സണ്‍ ഏവിയേഷന്‍ ഈ നിരക്കില്‍ മൂന്ന് ഹെലിക്കോപ്റ്ററുകള്‍ വാടകയ്ക്ക് നല്‍കാമെന്ന് അറിയിച്ചെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. സുരക്ഷ മുന്‍ നിര്‍ത്തി പവന് ഹംസം ലിമിറ്റഡിന്റെ ഹെലിക്കോപ്റ്ററുകള്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഹെലിക്കോപ്ടറുകള്‍ വാടകയ്ക്ക് എടുക്കുന്നതിന് സര്‍ക്കാര്‍ ടെന്റര്‍ വിളിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: