രാമകൃഷ്ണോ ദയാനന്ദോ രവീന്ദ്രോ രാമമോഹനഃ
രാമതീര്‍ഥോളരവിന്ദശ്ച വിവേകാനന്ദ ഉദ്യശാഃ
വിദേശങ്ങളില്‍ ഹിന്ദുധര്‍മത്തിന്റെ കീര്‍ത്തിപതാക പാറിക്കുകയും സ്വദേശത്തില്‍ വേദാന്തത്തിന് യുഗാനുരൂപമായ വ്യാഖ്യാനം നല്കി നിരാശരും പരിഭ്രാന്തരുമായ സമൂഹത്തിന് ഉത്സാഹവും ബലവും പ്രദാനം ചെയ്യുകയും, ഭാരതീയ സംസ്ക്കാരത്തിന്റെ ആധ്യാത്മകതത്വം പ്രയോഗികമായി പ്രതിപാദിക്കുകയും ചെയ്ത സ്വാമി വിവേകാനന്ദന്റെ ശരിയായ നാമം നരേന്ദ്രനെന്നായിരുന്നു. ബാലനായിരുന്ന നരേന്ദ്രന് കൡകളിലും പഠനത്തിലും ഒരുപോലെ
പ്രാവീണ്യമുണ്ടായിരുന്നു. ഈശ്വരനെക്കുറിച്ച് ഈ ബാലന്റെ മനസ്സില്‍ പലതരം സംശയങ്ങള്‍ നിറഞ്ഞുനിന്നിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസന്റെ ദര്‍ശനവും ആശീര്‍വാദവും കൊണ്ട് നരേന്ദ്രന് സംശയങ്ങള്‍ അകലുകയും ചെയ്തു. അങ്ങനെ അദ്ദേഹം വിവേകാനന്ദനായി. യുഗാബ്ദം 4994 (എഡി 1893) ല്‍ അമേരിക്കയില്‍ വെച്ച് നടന്ന സര്‍വമത സമ്മേളനത്തില്‍ ഹിന്ദുമതത്തെ പ്രതിനിധീകരിച്ച് ഇദ്ദേഹം തന്റെ ഓജസ്സാര്‍ന്ന വാക്കുകള്‍ കൊണ്ട് വേദാന്തത്തിന്റെ അനുപമ ജ്ഞാനസമ്പത്തിന്റെ രഹസ്യങ്ങള്‍ തുറന്നു കാട്ടി പാശ്ചാത്യ മനസ്സുകളില്‍ ഹിന്ദുമതത്തോട് ആകര്‍ഷണവും താല്പര്യവും ജനിപ്പിച്ചു. ഭാരതമാകെ സഞ്ചരിച്ച സ്വാമികള്‍ മാനവ സേവ തന്നെയാണ് ഇൗശ്വരസേവ എന്നു പഠിപ്പിച്ചു. ഗുരുവായ ശ്രീരാമകൃഷ്ണദേവന്റെ മറ്റു ശിഷ്യരുടെ സഹായത്താല്‍ അവരുമായി ചേര്‍ന്ന് സാംസ്ക്കാരിക ഉന്നതിക്കും സേവനങ്ങള്‍ക്കുമായി ശ്രീരാമകൃഷ്ണമിഷന് സ്ഥാപിച്ചു. അങ്ങനെ 39 വര്‍ഷത്തെ അല്പായുസ്സിന് ഇടയില്‍ അദ്ദേഹം ഹിന്ദുത്വത്തിന് ഒരു പുതിയ ഉണര്‍വ് പ്രദാനം ചെയ്തു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: