മൃതിയെ, ജരാനരകളെ അകറ്റാനുള്ള ഔഷധികളില്‍ പലതിന്റെയും ഐതിഹ്യവേരുകള് ചെന്നെത്തുന്നത് വിണ്ണില്‍ നിന്ന് മണ്ണില്‍ വീണ അമൃതതുള്ളികളിലാണ്. നിത്യയൗവനവും ദേഹകാന്തിയും സൂക്ഷിക്കാന്‍ ഗന്ധര്വന്മാര് സേവിച്ച സോമലതയുടെ പിറവിയും അമൃതില്‍ നിന്ന്. ഔഷധസസ്യങ്ങളില്‍ രാജകുമാരിയാണ് സോമലത. ദേവന്മാര് അമൃത് ഭക്ഷിക്കുമ്പോള്‍ മണ്ണില്‍ വീണ തുള്ളികള്‍ മുളപൊട്ടിയുണ്ടായ മരുന്നു ചെടി. സോമയാഗങ്ങളിലെ പ്രധാനപൂജാവസ്തുവായ സോമലതയുടെ സത്ത് സേവിച്ചാണ് മുനിമാര്‍ ആരോഗ്യം സംരക്ഷിച്ചിരുന്നത്.
ഔഷധഗുണങ്ങള്‍ ഒരുപാട് അടങ്ങിയിട്ടുള്ള വള്ളിച്ചെടിയാണ് സോമലത. കേരളത്തില്‍ കല്ലടിക്കോടന്‍ മലനിരകളിലാണ് ഇത് ധാരാളമായി കണ്ടുവരുന്നത്. സൂര്യപ്രകാശം വളരെക്കുറച്ചു മാത്രം ആവശ്യമുള്ള സോമലതയില്‍ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്ക് അനുസരിച്ച് ഇലകള്‍ വിരിഞ്ഞു പൊഴിയുന്നു. ഭൂമിയില്‍ ചന്ദ്രനെ പ്രതിനിധാനം ചെയ്യുന്നതു കൊണ്ടാണ് ഈ വള്ളിച്ചെടിക്ക് സോമലതയെന്ന് പേരുവന്നത്. യാഗങ്ങളില്‍ മുഖ്യ ഹവിസ്സായി അഗ്നിയില്‍ അര്‍പ്പിക്കുന്നത് സോമലതയുടെ നീരാണ്. 48 തരം സോമലതകളെക്കുറിച്ച് പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നു. വെളുത്തപക്ഷത്തില്‍ മാത്രം വളരുന്ന സോമലത പൗര്‍ണമിയിലാണ് പറിച്ചു നടേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: