പ്രണയം ഒരിക്കലും വറ്റാത്ത നീരുറവയായ് വര്‍ണ്ണിക്കുവാന്‍ ഏറെയുള്ളതും കാലങ്ങള്‍ മാറുമ്പോഴും കോലങ്ങള്‍ മാറുമ്പോഴും കണ്ണിന്റെ കാഴ്ച തന്നെ മറയുമ്പോഴും നമ്മുടെ ആദ്യ പ്രണയം ഒരു ഓര്‍മ്മയായി ‘കോരിചൊരിഞ്ഞ മഴയും കട്ടന്‍ കാപ്പിയുടെയും സാന്നിധ്യത്തില്‍ പെയ്തിറങ്ങും.
പ്രണയവും, മഴയും, കട്ടന്‍ കാപ്പിയും ഷോര്‍ട്ട് ഫിലിംമിന്റെ പോസിറ്റീവ് ഘടകമായി ചിത്രീകരിച്ചു കൊണ്ടു ഡാളസിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്നു ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിം ‘Day Dreamz’ യു ട്യൂബില്‍ റിലീസ് ചെയ്തു. പ്രണയ ചിത്രങ്ങള്‍ തുടരെ വന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് മികച്ച രീതിയില്‍ മറ്റൊരു പ്രണയ സന്ദേശം പറയുന്നതാണ് ഡേ ഡ്രീംസ്. 5 മിനിറ്റ് ഷോര്‍ട്ട് ഫിലിം 5 മണിക്കൂറിലേറെ ചിന്തിപ്പിക്കുന്ന ഒരു ഷോര്‍ട്ട് ഫിലിമായി.
സാബു കിച്ചന് ഓഡിറ്റോറിയത്തില്‍ പ്രത്യേക പ്രദര്‍ശനവും ഉദ്ഘാടനവും നടത്തുകയുണ്ടായി. ലാന പ്രസിഡന്റ് ജോസെന് ജോര്‍ജ്, മുതിര്‍ന്ന പത്ര പ്രവര്ത്തകന് പി. പി ചെറിയാന്, സണ്ണി മാളിയേക്കല്‍, മീനു എലിസബത്ത്, ഷാജി മാത്യു, ഫ്രിക്സ്മോന്‍, ഫ്രാന്‍സിസ്, വിനോദ് എന്നിവരും സംസ്ക്കാരിക പ്രവര്‍ത്തകരും പങ്കെടുക്കുകയുണ്ടായി.
സമൂഹ മാധ്യമങ്ങളില്‍ നിന്നും വളരെ മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നോട്ട് പോകുന്ന ‘ഉമ്യ ഉൃലമാ്വ” കഥ, സംവിധാനം ജിജി പി സ്കറിയ, നിര്‍മ്മാണം ഷിജു എബ്രഹാം വടക്കേമണ്ണില്‍, സ്കീന് പ്ലേ ബിജോയ് ബാബു, ദൃശ്യങ്ങള്‍ പകര്‍ത്തിയതും എഡിറ്റ് ചെയ്തിരിക്കുന്നതും ജയ് മോഹന്‍.
അഭിനയിച്ചിരിക്കുന്നത് ഹരി നമ്പൂതിരി, വിന്നിയും. അസ്സോസിയേറ്റ് ഉഛജ ബോബി റെറ്റിന, അസോസിയേറ്റ് ക്യാമറ ജോസഫ് ഗര്വാസസ് & ജോമി ഫ്രാന്‍സിസ്, ഗ്രാഫിക്സ് ജ്യോതിക് തങ്കപ്പന്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫിലിപ്സണ്‍ ജെയിംസ്, ആര്‍ട്ട് ഡയറക്റ്റര്‍ ഹരിദാസ് തങ്കപ്പന്, ക്രീയേറ്റീവ് ഡയറക്റ്റര്‍ അനശ്വര്‍ മാമ്പിള്ളി, സ്റ്റില്‍സ് ടിജോ വര്‍ഗീസ്, സ്റ്റുഡിയോ ഷാലു ഫിലിപ്പ്
ലൊക്കേഷന്‍ റിക്കോര്‍ഡിങ് ജയ് കുമാര്‍, ബി ജി എം ജിന്സണ് വര്‍ഗീസ്, സൗണ്ട് ഡിസൈന്‍ രഞ്ജു രാജ്, പോസ്റ്റര്‍ പത്മകുമാര്‍, മേക്കപ്പ് ലിന്‍ഡ വര്‍ഗീസ് ആന്റ് നിബിയ എബ്രഹാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: