Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലിംഗായത്ത് മഠാധിപതിയായി മുസ്ലിം യുവാവ്

വടക്കന്‍ കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ ആസ്തി ഗ്രാമത്തിലെ ലിംഗായത്ത് മഠാധിപതിയായി മുസ്ലിം യുവാവ്. ദിവാന്‍ ഷെരീഫ് റഹിമാന്‍ സാബ് മുല്ല (33) ആണ് മുരുകരാജേന്ദ്ര കോരനേശ്വര ശാന്തിധാമ മഠത്തിന്റെ ആചാര്യനാകുന്നത്. ഫെബ്രുവരി 26നാണ് സ്ഥാനമേല്‍ക്കല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2020, 11:00 am IST
in India

ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ ആസ്തി ഗ്രാമത്തിലെ ലിംഗായത്ത് മഠാധിപതിയായി മുസ്ലിം യുവാവ്. ദിവാന്‍ ഷെരീഫ് റഹിമാന്‍ സാബ് മുല്ല (33) ആണ് മുരുകരാജേന്ദ്ര കോരനേശ്വര ശാന്തിധാമ മഠത്തിന്റെ ആചാര്യനാകുന്നത്. ഫെബ്രുവരി 26നാണ് സ്ഥാനമേല്‍ക്കല്‍.

350 വര്‍ഷം പഴക്കമുള്ള കലബുറഗി കാജൂരി വില്ലേജിലെ കോരനേശ്വര മഠത്തിന്റെ ശാഖയായി മൂന്നുവര്‍ഷം മുന്‍പ് സ്ഥാപിച്ചതാണ് ഈ മഠം. ചിത്രദുര്‍ഗ ശ്രീ ജഗദ്ഗുരു മുരുകരാജേന്ദ്ര 361 മഠങ്ങളില്‍ ഒന്നാണിത്. കര്‍ണാടക, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമായി ലക്ഷക്കണക്കിന് അനുയായികളാണ് മുരുകരാജേന്ദ്ര മഠത്തിനുള്ളത്.  

പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന ബസവേശ്വരന്റെ വചനങ്ങളില്‍ ഷെരീഫിന്റെ അച്ഛന്‍ റഹിമാന്‍ സാബ് ആകൃഷ്ടനായിരുന്നു. അതിനാല്‍ ചെറുപ്പം മുതല്‍ തന്നെ ബസവേശ്വര വചനങ്ങള്‍ കേട്ടാണ് ഷെരീഫ് വളര്‍ന്നത്.  

ഷെരീഫിന്റെ അച്ഛന്‍ റഹിമാന്‍ സാബ് വളരെ നേരത്തെ തന്നെ ബസവേശ്വര അനുയായിയായിരുന്നു. റഹിമാന്‍ നേരത്തെ മുരുകരാജേന്ദ്ര ശിവയോഗി മഠത്തില്‍ നിന്ന് ദീക്ഷ സ്വീകരിച്ചിരുന്നു.  ഇദ്ദേഹത്തിന്റെ മരണശേഷം മഠത്തിനു കുടുംബം ദാനം നല്‍കിയ രണ്ട് ഏക്കര്‍ സ്ഥലത്ത് സ്ഥാപിച്ച മഠത്തിന്റെ ആചാര്യനായാണ് ഷെരീഫ് എത്തുന്നത്. വിവാഹിതനും നാലു മക്കളുടെ പിതാവുമാണ് ഷെരീഫ്. സമീപ വില്ലേജില്‍ റൈസ് മില്‍ നടത്തിവരികയായിരുന്നു. ജോലിയുടെ ഇടവേളകളില്‍ ബസവേശ്വര വചനങ്ങള്‍ ഷെരീഫ് പ്രഭാഷണം നടത്തിയിരുന്നു.  

ഇതറിഞ്ഞ ഖജൂരി ആശ്രമ മഠാധിപതി മുരുകരാജേന്ദ്ര കോരനേശ്വര്‍ ശിവയോഗി ആശ്രമത്തിലേക്ക് ഷെരീഫിനെ കൂട്ടിക്കൊണ്ടു വരികയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ശിവയോഗിയില്‍ നിന്ന് ബസവേശ്വര ആചാരനങ്ങളെ കുറിച്ചും മഠത്തെ കുറിച്ചും ഷെരീഫ് പഠിക്കുന്നു.  

മുരുകരാജേന്ദ്ര കോരനേശ്വര ശിവയോഗിയില്‍ നിന്ന് 2019 നവംബര്‍ 19ന് ഷെരീഫ് ദീക്ഷ സ്വീകരിച്ചു. വിവാഹിതരായവര്‍ ലിംഗായത്ത് മഠാധിപതിയാകുന്നത് അസാധാരണമാണെങ്കിലും ഷെരീഫിനെ മഠാധിപതിയാക്കുകയായിരുന്നു.  ചെറുപ്പം മുതല്‍ തന്നെ ബസവേശ്വര വചനങ്ങളില്‍ താന്‍ ആകൃഷ്ടനായിരുന്നുവെന്നും ബസവേശ്വരന്‍ കാണിച്ചു തന്നെ പാതയിലൂടെ മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഷെരീഫ് പറഞ്ഞു. ഷെരീഫിനെ മഠാധിപതിയാക്കിയതില്‍ വലിയ സന്തോഷത്തിലാണ് ഗ്രാമത്തിലെ ബസവേശ്വര അനുയായികള്‍. 26ന് സ്ഥാനമേല്‍ക്കല്‍ ചടങ്ങ് വലിയ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.  

Tags: മുസ്ലീം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൊറാദാബാദ് കലാപം: പിന്നില്‍ മുസ്ലീം ലീഗെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Kerala

യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ച് മുസ്ലീം വോട്ടിനായി സിപിഎം നേതാക്കള്‍ ഹിന്ദു വിശ്വാസത്തെ താറടിക്കുന്നു: പി. സുധീര്‍

India

യൂണിഫോം ധരിക്കാനാകില്ല; തട്ടം മാത്രം പോര, ബുര്‍ഖ ധരിച്ച് കാമ്പസിലെത്താന്‍ അവകാശം വേണമെന്ന് ഒരു കൂട്ടം മുസ്ലീം പെണ്‍കുട്ടികള്‍; മഹാരാഷ്‌ട്രയിലും വിവാദം

India

വീട് ചുമരില്‍ ബിജെപി അനുകൂല മുദ്രാവാക്യം എഴുതിയ മുസ്ലിം സ്ത്രീക്ക് രാജസ്ഥാനില്‍ ക്രൂരമര്‍ദ്ദനം; സ്വന്തം സമുദായക്കാര്‍ അടിച്ചുകൊല്ലാനും ശ്രമിച്ചു

Article

ഹരിയാന സംഘര്‍ഷം: പിന്നില്‍ ആരാജകത്വം നടപ്പിലാക്കാനുള്ള തീവ്രമുസ്ലീം സംഘടനകളുടെ ശ്രമം; കാരണം തീവ്രവാദപ്രവര്‍ത്തനത്തിന് ഏറ്റതിരിച്ചടി; കേരളവും പേടിക്കണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.