Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വരാപ്പുഴ അതിരൂപത ട്രസ്റ്റിന്റെ കെട്ടിട നിര്‍മാണം വന്‍വിവാദത്തില്‍

കളമശേരി നഗരസഭ പൊളിക്കാന്‍ നോട്ടീസ് നല്‍കിയ ആല്‍ബര്‍ട്ടിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐസാറ്റ്) എഞ്ചിനീയറിങ് കോളേജ് കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം സകല ചട്ടങ്ങളും ലംഘിച്ച്. പരിസ്ഥിതി-കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ ലംഘിച്ചെന്നു മാത്രമല്ല, വ്യാജരേഖ നിര്‍മിക്കലും സര്‍ക്കാര്‍ ഓഫീസുകളുടെ ദുരുപയോഗവും ഇതില്‍ നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2020, 01:17 pm IST
in Kerala

കൊച്ചി: കളമശേരി നഗരസഭ പൊളിക്കാന്‍ നോട്ടീസ് നല്‍കിയ ആല്‍ബര്‍ട്ടിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐസാറ്റ്) എഞ്ചിനീയറിങ് കോളേജ് കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം സകല ചട്ടങ്ങളും ലംഘിച്ച്. പരിസ്ഥിതി-കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍  ലംഘിച്ചെന്നു  മാത്രമല്ല, വ്യാജരേഖ നിര്‍മിക്കലും സര്‍ക്കാര്‍ ഓഫീസുകളുടെ ദുരുപയോഗവും ഇതില്‍ നടന്നു.

വരാപ്പുഴ അതിരൂപതയുടെ എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന സ്ഥാപനത്തിന്റെ 40,460 ചതുരശ്രയടിയിലുള്ള, കെട്ടിടം അനധികൃതമാണെന്നും ഉടന്‍ പൊളിക്കണമെന്നുമാണ് കളമശേരി നഗരസഭാ സെക്രട്ടറിയുടെ 2020 ഫെബ്രുവരി 14 ലെ ഉത്തരവ് (ടിപി2-3556/2020). എന്നാല്‍, 12 ഏക്കറിലെ മുഴുവന്‍ നിര്‍മാണവും ചട്ടവിരുദ്ധമാണ്. ചട്ടം കര്‍ശനമായി നടപ്പാക്കിയാല്‍, മരടിലെ ഫഌറ്റുകള്‍ പോലെ ഇവ പൊളിക്കേണ്ടിവരും.  

തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ 12 ഏക്കര്‍ സ്ഥലത്താണ് (സര്‍വേ നമ്പര്‍ 452/7) ഐസാറ്റ്. 2012ല്‍ തുടങ്ങിയ ഇത് എപിജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ നിയന്ത്രണത്തിലാണ്. 2.35 ലക്ഷം ചതുരശ്രയടി കെട്ടിടമാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് വിദ്യാഭ്യാസ സ്ഥാപനത്തിനാണെന്ന് വാദിക്കാമെങ്കിലും സ്ഥലം കൊച്ചി സിറ്റി സ്ട്രക്ചര്‍ പ്ലാന്‍ പ്രകാരം ഗ്രൗണ്ട് ആന്‍ഡ് പബ്ലിക് ഓപ്പണ്‍ സ്‌പേസ് യൂസസ് സോണ്‍ (ജി1, ജി2) ല്‍ പെടുന്നതാണ്. അവിടെ നിര്‍മാണം പാടില്ല.  

കെട്ടിടങ്ങള്‍ക്ക് ടൗണ്‍ പ്ലാനറുടെ അനുമതിയില്ല. എന്നാല്‍, പല കെട്ടിടങ്ങള്‍ക്കും നഗരസഭ നമ്പര്‍ നല്‍കിയിട്ടുണ്ട്. നേരായ മാര്‍ഗത്തില്‍ നേടിയതല്ല ഇത്. ചില കെട്ടിടങ്ങള്‍ക്ക് (ബിഎ-167/10) നിര്‍മാണാനുമതി ചോദിച്ചത് 2010 ഡിസംബര്‍ 12 ന്; അനുമതി നല്‍കിയതും അന്നുതന്നെയെന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച  രേഖകളില്‍ പറയുന്നു. പരിശോധനകളൊന്നും കൂടാതെ ചില ഉദ്യോഗസ്ഥര്‍  അനുമതി നല്‍കിയെന്നര്‍ഥം. ഈ വിഷയത്തില്‍, 2019 ഡിസംബര്‍ ഏഴിന് എറണാകുളം സീനിയര്‍ ടൗണ്‍ പ്ലാനര്‍ക്കു വേണ്ടി ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ മഞ്ജു ജോണ്‍ കളമശേരി നഗരസഭാ സെക്രട്ടറിക്ക് അയച്ച കത്തില്‍, നിര്‍മാണാനുമതി നല്‍കിയതിനും കെട്ടിട നമ്പര്‍ നല്‍കിയതിനുംവിശദീകരണം ചോദിച്ചിരുന്നു.  

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്റെ (എഐസിടിഇ) അംഗീകാരമുണ്ട്. 12 ഏക്കറിലുള്ള വിദ്യാഭ്യാസ സ്ഥാപനം എന്നാണ് രേഖ. പക്ഷേ, ഇപ്പോള്‍ ആ സ്ഥലത്ത് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, മറൈന്‍ എഞ്ചിനീയറിങ് കോളേജ് എന്നിവയുമുണ്ട്. വാണിജ്യാടിസ്ഥാനത്തിലാണ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്. സ്വിമ്മിങ് പൂള്‍, ജിം, ക്രിക്കറ്റ് പ്ലാക്ടീസ് നെറ്റ്, ഫുട്‌ബോള്‍ ഗ്രൗണ്ട് തുടങ്ങി സകല സംവിധാനങ്ങളുമുള്ള സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ അംഗത്വത്തിന് ലക്ഷങ്ങളാണ് ഫീസ്.  

ഇതിനു പുറമേയാണ്  മറൈന്‍ എഞ്ചിനീയറിങ് കോളേജ് ആരംഭിച്ചത്.  ഇതിന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ (എംഎംഡി)അനുമതിയുണ്ട്. ട്രസ്റ്റിന്റെ ചട്ടലംഘനങ്ങളും വ്യാജരേഖ നിര്‍മാണവും അടക്കം ചൂണ്ടിക്കാണിച്ചിട്ടും അനുമതി നല്‍കി.  എംഎംഡിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ഓഫീസറാണ് ഈ കോളേജിന്റെ ഡയറക്ടര്‍.  

കാക്കനാട് സ്വദേശി വിവേക് കുമാര്‍. വി എന്ന വിവരാവകാശ പ്രവര്‍ത്തകന്റെ പരാതിയിലാണ് ഇപ്പോള്‍ കളമശേരി നഗരസഭ, ഐസാറ്റിന്റെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ചോദിച്ച രേഖകളില്‍ ചിലതിന് ഫയല്‍ കാണാനില്ല എന്ന മറുപടിയാണ് കിട്ടിയിട്ടുള്ളത്.  രേഖകള്‍ മുക്കുകയോ നീക്കുകയോ ചെയ്തുവെന്നും അതില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നും വ്യക്തം.  പ്രധാനമന്ത്രിയുടെ ഓഫീസ്, ഷിപ്പിങ് മന്ത്രാലയം, മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, എഐസിടിഇ, തുടങ്ങിയവയ്‌ക്കും കളമശേരി നഗരസഭയ്‌ക്കും അടക്കം പരാതികള്‍ അയച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം
Kerala

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

World

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

Kerala

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു
Kerala

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

Kerala

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും മനുഷ്യന്‍ ചാന്ദ്രപഥത്തിലേക്ക്, ആ​ർ​ട്ടെ​മി​സ് 2 കു​തി​ച്ചു​യ​ർ​ന്നു

പഞ്ചാബില്‍ ബിജെപിക്ക് കരുത്താകും; എച്ച്.എസ്. ഫൂല്‍ക്ക ബിജെപിയില്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി ബംഗാള്‍ കോണ്‍ഗ്രസ്; ഓഫീസില്‍ സംഘര്‍ഷം; വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ആസാം സന്ദര്‍ശനത്തിനിടെ ദിബ്രുഗഡിലെ തേയിലത്തോട്ടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു

തേയില നുള്ളി, സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളറിഞ്ഞ് പ്രധാനമന്ത്രി

ആസാമിലെ ഗോഗാമുഖില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ആസാമില്‍ വന്‍ വികസനമുണ്ടായത് ബിജെപി സര്‍ക്കാര്‍ വന്ന ശേഷം: പ്രധാനമന്ത്രി

മട്ടന്നൂരില്‍ ബലിദാനികളുടെ കുടുംബാംഗങ്ങളുടെ സംഗമത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ കൗസല്യയുമായി സംസാരിക്കുന്നു

എന്നും എപ്പോഴും ഒപ്പമുണ്ട്; ബലിദാനികളുടെ കുടുംബാംഗങ്ങളെ ചേര്‍ത്തുപിടിച്ച് നിതിന്‍ നബീന്‍

എഫ്സിആര്‍എ ഭേഗഗതി ഏതെങ്കിലും മതവിഭാഗത്തിനെതിരല്ല; രാജ്യസുരക്ഷയ്‌ക്കാണ് പ്രാധാന്യം: കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.