Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖജനാവിലെ പണവും ഉണ്ട പോലെ കാണാതാകുന്നു

പോലീസിന്റെ 'തോക്കും ഉണ്ട'യും കാണാതായതുപോലെ സംസ്ഥാന പൊതുഖജനാവിലെ പണവും എങ്ങോട്ടോ പോകുന്നു. ഇത് കണ്ടെത്താതിരിക്കാന്‍ ഓഡിറ്റിങ് ഒഴിവാക്കാന്‍ പിണറായി സര്‍ക്കാര്‍ കേന്ദ്ര ധന സഹായങ്ങള്‍ പോലും ഉപേക്ഷിക്കുന്നു.പദ്ധതി വിഹിതം വെട്ടിക്കുറച്ചതുള്‍പ്പെടെയുള്ള നടപടികള്‍ വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകളാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2020, 11:13 am IST
in Kerala

കൊച്ചി: പോലീസിന്റെ ‘തോക്കും ഉണ്ട’യും കാണാതായതുപോലെ സംസ്ഥാന പൊതുഖജനാവിലെ പണവും എങ്ങോട്ടോ പോകുന്നു. ഇത് കണ്ടെത്താതിരിക്കാന്‍ ഓഡിറ്റിങ് ഒഴിവാക്കാന്‍ പിണറായി സര്‍ക്കാര്‍ കേന്ദ്ര ധന സഹായങ്ങള്‍ പോലും ഉപേക്ഷിക്കുന്നു.പദ്ധതി വിഹിതം വെട്ടിക്കുറച്ചതുള്‍പ്പെടെയുള്ള നടപടികള്‍ വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകളാണ്. നടപ്പാകില്ലെന്ന് ഉറപ്പായ കേരള ബാങ്ക് പദ്ധതിക്ക് ഇതുവരെ ചെയ്തതെല്ലാം അബദ്ധവുമായി.

സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ കരാറുകാര്‍  പൂര്‍ത്തിയാക്കിയ ജോലികളുടെ പണം കിട്ടാത്തതിനാല്‍  പ്രതിഷേധത്തിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിത വിനിയോഗം സംസ്ഥാന ശരാശരി 50 ശതമാനത്തില്‍ താഴെയാണ്.

കേരളത്തിന്റെ സ്വന്തം ബാങ്കെന്ന പേരില്‍ ആസൂത്രണം ചെയ്ത കേരള ബാങ്ക് സംസ്ഥാനത്തിന് കടുത്ത പ്രതിസന്ധിയാണുണ്ടാക്കിയത്. സഹകരണ ബാങ്കുകളുടെ ട്രഷറി നിക്ഷേപം  ഒന്നിച്ച് പിന്‍വലിച്ചതടക്കം അതിനു കാരണമാണ്. ബദല്‍ സംവിധാനമായി കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പ്പഷന്‍ (എന്‍സിഡിസി) വഴി സഹകരണ മേഖലയില്‍ വായ്‌പ ലഭ്യമാക്കാനുമുള്ള വ്യവസ്ഥകളുണ്ടായിട്ടും നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചില്ല. ആ പണത്തിന് കൃത്യമായ കണക്കും മേല്‍നോട്ടവും ഉണ്ടാകുമെന്നതാണ് കാരണം. ശതകോടിക്കണക്കിന് കേന്ദ്ര വായ്‌പ ഇങ്ങനെ സ്വീകരിച്ച് വിവിധ സംസ്ഥാനങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

എന്നാല്‍, ആ പണത്തിന്റെ വരവ്-ചെലവുകള്‍ക്ക് കൃത്യമായ കണക്കു സമര്‍പ്പിക്കണം. അതിന് പ്രത്യേക ഇലക്‌ട്രോണിക് സാമ്പത്തിക ഇടപാടിനുള്ള സാങ്കേതിക സംവിധാനമുണ്ട്. അതുപയോഗിച്ചാല്‍ പണ വിനിയോഗത്തിന്റെ അതിസൂക്ഷ്മ കാര്യങ്ങള്‍ പോലും അറിയാം. ഇതൊഴിവാക്കാന്‍ കേന്ദ്ര സഹായം ആവശ്യപ്പെടാതിരിക്കുകയും കേന്ദ്രം സാമ്പത്തിക സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നുവെന്ന് നുണ പ്രചാരണം നടത്തുകയുമാണ്. സംസ്ഥാനത്ത് തൊഴിലുറപ്പു പദ്ധതിക്കുള്‍പ്പെടെ കേന്ദ്രത്തിന്റെ തുടര്‍ സഹായം വൈകുന്നതും ശരിയായ കണക്കു കൊടുക്കാനാവാത്തതു മൂലമാണ്.  

സംസ്ഥാന പദ്ധതി എത്ര കോടി രൂപയുടേതായാലും അതിന് കേന്ദ്ര നിതി ആയോഗോ സര്‍ക്കാരോ ഒരു തടസവും പറയാറില്ല. കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്ന വിഹിതം കഴിഞ്ഞ് ബാക്കി വിഭവ സമാഹരണം നടത്തേണ്ടത് സംസ്ഥാനമാണ്. അതിനുള്ള മാര്‍ഗങ്ങള്‍ യുക്തിപൂര്‍വമാണോ എന്നേ നോക്കാറുള്ളൂ. സംസ്ഥാനം ഇത്തവണ പദ്ധതി വിഹിതം കുറച്ചത് വരാന്‍ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്ക മൂലമാണ്. എന്നാല്‍, സംസ്ഥാനം കേന്ദ്രത്തില്‍നിന്ന് ലഭിക്കാവുന്ന സാമ്പത്തിക സഹായങ്ങള്‍ രാഷ്‌ട്രീയ വിയോജിപ്പുമൂലം നേടിയെടുക്കുന്നുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

Main Article

നാരികളെ ശാക്തീകരിക്കാം

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

Kerala

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.