ബീജിങ്: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായിരത്തിനാലു കടന്നു. 136 പേരാണ് ചൊവ്വാഴ്ച മാത്രം മരിച്ചത്. തിങ്കളാഴ്ച ഇത് 93 ആയിരുന്നു. എന്നാല്‍, ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന വൈറസ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച 1693 പേരില്‍ കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 74,000 ആയി. ചൈനയ്ക്ക് പുറത്ത് ഇത് 827 ആണ്. അധികവും ജപ്പാനില്‍ നിരീക്ഷണത്തിലുള്ള ഡയമണ്ട് പ്രിന്‍സസ് കപ്പലിലുള്ളവരാണ്. ഇതില്‍ ആറുപേര്‍ ഇന്ത്യക്കാരാണ്. മറ്റ് രാജ്യങ്ങളില്‍ ആറുപേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു.
ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും അമേരിക്കന്‍ രാജ്യങ്ങളിലും കൊറോണ പരിശോധനയ്ക്കുള്ള സംവിധാനങ്ങള്‍ ലഭ്യമല്ലായിരുന്നെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ടെഡ്രോസ് അധനോം ഗെബ്രേയസ് പറഞ്ഞു. പലരും പരിശോധനകള്‍ക്കായി മറ്റ് രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതിനാല്‍ പരിശോധനാ ഫലം ലഭിക്കാന്‍ ദിവസങ്ങളോളം കാത്തിരിക്കണം. എന്നാല്‍, ഇപ്പോഴിത് 24-48 മണിക്കൂറില്‍ തന്നെ സാധ്യമാക്കിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
അതേസമയം, വിതരണ മേഖലയില്‍ കൊറോണ മൂലമുണ്ടായിട്ടുള്ള തടസ്സങ്ങളെ തുടര്‍ന്ന് ആപ്പിള്‍ കമ്പനി വരുമാന മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആഗോള വികസനം, കോര്‍പ്പറേറ്റ് ലാഭം, എണ്ണ വിലയടക്കം പ്രതിസന്ധിയിലാക്കുമെന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: