Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചപ്പ് ചവറുകള്‍ കത്തിക്കരുത്

കടുത്ത വേനലിന്റെ നാളുകളാണ് കടന്നുപോകുന്നത്. തീയുമായുള്ള ഓരോ പ്രവര്‍ത്തനത്തിലും അതീവജാഗ്രത പാലിക്കേണ്ട സമയമാണിത്.

Janmabhumi Online by Janmabhumi Online
Feb 19, 2020, 02:37 pm IST
in Environment
FacebookTwitterWhatsAppTelegramLinkedinEmail

കടുത്ത വേനലിന്റെ നാളുകളാണ് കടന്നുപോകുന്നത്. തീയുമായുള്ള ഓരോ പ്രവര്‍ത്തനത്തിലും അതീവജാഗ്രത പാലിക്കേണ്ട സമയമാണിത്. പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി കരിയിലകളും ഉണക്കപ്പുല്ലും ചപ്പുചവറുകളും വാരിക്കൂട്ടി തീയിടുന്ന പ്രവണതയുണ്ട്. ഒരു തീപ്പൊരി മതി, ഏക്കറുകളോളമുള്ള വനങ്ങളും ജൈവ വൈവിദ്ധ്യവും മരങ്ങളുമെല്ലാം കത്തി ചാരമാകാന്‍. എന്നാല്‍, ഇപ്പോഴെന്നല്ല ഒരിക്കലും ചപ്പ് ചവറുകളും കരിയിലകളും കത്തിക്കരുത്. നമുക്ക് മഴയില്ല, കുടിവെള്ളമില്ല. കിണറുകള്‍ വറ്റുന്നു, ചൂട് കൂടുന്നു. പുല്ലുകളും സസ്യലതാദികളും കരിഞ്ഞുണങ്ങുന്നു. കൂടാതെ മണ്ണിലെ സൂക്ഷ്മ ജീവികളെല്ലാം നശിക്കുന്നു.

ഉണക്കപ്പുല്ലുകളും കരിയിലകളും ചെയ്യുന്ന സേവനം നാം ശ്രദ്ധിക്കാറില്ല. ഭൂമിക്കുമേല്‍ പ്രകൃതി തീര്‍ത്ത ജൈവാവരണമാണ്, ഇവയെല്ലാം. ഈ ജൈവാവരണങ്ങള്‍ വേനലില്‍ മണ്ണ് ഉണങ്ങാതെ സംരക്ഷിക്കുന്നു. ഭൂമിയിലെ നനവ് നിലനിര്‍ത്തുന്നു. മണ്ണിലെ അസംഖ്യം ജീവികളെ സംരക്ഷിക്കുന്നു. അന്തരീക്ഷത്തിലേക്ക് പൊടിപടലം പടര്‍ന്നു കയറാതെ നോക്കുന്നു. കന്നി മഴക്ക് കിട്ടുന്ന ജലത്തെ, ഒരു സ്‌പോഞ്ച് പോലെ വലിച്ചെടുത്ത് ഭൂമിയുടെ ദാഹമകറ്റുന്നു. കിണറുകള്‍ വീണ്ടും നിറയുന്നു. മണ്ണിനെ തണുപ്പിക്കുന്നു. വൃക്ഷ വേരുകള്‍ക്ക് വെള്ളം ലഭ്യമാക്കുന്നു.

ചപ്പുചവറുകള്‍ക്ക് തീയിട്ടാല്‍, മണ്ണില്‍ നേരിട്ട് സൂര്യപ്രകാശം പതിയുകയും ഭൂമി ചൂടാവുകയും ചെയ്യുന്നു. അതോടെ ഈര്‍പ്പമില്ലാതാകുന്നു. തോട്ടങ്ങളില്‍ കൃഷിക്കും ചെടികള്‍ക്കും അമിതമായി വെള്ളം ഒഴിക്കേണ്ടിവരും. ജലാശയങ്ങളിലെ വെള്ളം വറ്റും. ജലലഭ്യത കുറയും. കുടിക്കാനില്ലാതെ, നനയ്‌ക്കാനാവാതെ ജീവിതം ദുസ്സഹമാവുകയും കൃഷി നശിക്കുകയും ചെയ്യുന്നു.

ഒരു ചെടി ശേഖരിക്കുന്ന ഊര്‍ജ്ജത്തിന്റെ വെറും 2% മാത്രമാണ്, കത്തിച്ച് ചാരമാക്കിയാല്‍ നമുക്ക് വളമായി ലഭിക്കുന്നത്. അതേസമയം, അത് കത്തിക്കാതെ ജൈവികമായി വീണടിയുകയാണെങ്കില്‍ 100% ഊര്‍ജ്ജവും ഭൂമിയിലേക്ക് എത്തും. മാത്രമല്ല, അവ കത്തിക്കുമ്പോള്‍ ബഹിര്‍ഗമിക്കുന്ന വിഷവാതകങ്ങളും അവ പുറത്തു വിടുന്ന താപവും പ്രകൃതിയെ മലിനീകരിക്കുകയും ചെയ്യുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫുമായി അടുക്കാനുളള കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശിയുടെ നീക്കം നിരീക്ഷിച്ച് സി.പി.എം

Samskriti

നെയ്യാറ്റിന്‍കര വാസുദേവന്‍: വാടാമാല്യം പോലെ വാസുദേവ സംഗീതം

World

യുറേനിയം ഇറാന് വീണ്ടെടുക്കാനാകും; ശ്രമിച്ചാല്‍ ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേല്‍

India

പരീക്ഷണം വിജയകരം; മൗണ്ടഡ് ഗണ്‍ സിസ്റ്റം ഭാരതം തദ്ദേശീയമായി വികസിപ്പിച്ചു

Kerala

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത്, യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കി മാതാവ്

പുതിയ വാര്‍ത്തകള്‍

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം- വിഎച്ച്പി

ബാലഗോകുലം ഉത്തരകേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രവര്‍ത്തക സമിതി ശിബിരം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

അടിയന്തരാവസ്ഥ ഭാരതം കണ്ട ഏറ്റവും വലിയ ദുരന്തവര്‍ഷം: ഡോ. ജേക്കബ് തോമസ്

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണജയന്തി സമ്മേളനം അരുവിപ്പുറം ക്ഷേത്രം മഠാധിപതി സ്വാമി സാന്ദ്രാനന്ദ കൃഷ്ണവിഗ്രഹത്തില്‍ ഹാരാര്‍പ്പണം നടത്തി ഉദ്ഘാടനം ചെയ്യുന്നു

സമസ്ത വിഷയങ്ങളിലും ബാലഗോകുലം ബോധനം നല്‍കുന്നു: സ്വാമി സാന്ദ്രാനന്ദ

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക:  ബാലഗോകുലം

പാദപൂജ തെറ്റെങ്കിൽ കുട്ടികളുടെ മുന്നിൽ വെച്ച് ജയകൃഷ്ണൻ എന്ന പാവം അധ്യാപകനെ വെട്ടി കൊന്നത് ശരിയാണോ : സന്തോഷ് പണ്ഡിറ്റ്

എസ്എഫ്‌ഐക്ക് ജനാധിപത്യ മര്യാദയില്ലെന്ന് സിപിഐ സമ്മേളനം; ‘ക്യാമ്പസുകളില്‍ കാണിക്കുന്നത് ഗുണ്ടായിസം’

ബാലഗോകുലത്തിന് സുവര്‍ണ പ്രഭ

നാലര വയസുകാരന്‍ നാവുയര്‍ത്തുന്ന കാലം വരുന്നുണ്ട്

അച്ഛന് ലഭിച്ച അംഗീകാരം; മകളുടെ കുറിപ്പ് സാമൂഹ്യ മാധ്യമത്തിലും ശ്രദ്ധേയമാകുന്നു

സി സദാനന്ദന്‍ മാസ്റ്റര്‍: സംഘപരിവാര്‍ രാഷ്‌ട്രീയത്തിലെ സൗമ്യമുഖം;സിപിഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies