Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിനെ ഓര്‍മ്മപ്പെടുത്തി മീനാക്ഷി ലേഖി: വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നിഷേധിച്ചത് കോണ്‍ഗ്രസ് സര്‍ക്കാര്‍

സൈന്യത്തില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന സുപ്രീംകോടതി വിധിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുലിന് മറുപടിയുമായി ബിജെപി എംപി മീനാക്ഷി ലേഖി. വനിതകള്‍ക്ക് തുല്യനീതി നിഷേധിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പാരമ്പര്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 2010ന് മുന്‍പ് ദല്‍ഹി ഹൈക്കോടതിയില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണ് സ്ഥിരം കമ്മീഷന്‍ പദവി നല്‍കുന്നതിനെതിരെ ശക്തമായി വാദിച്ചതെന്ന് രാഹുല്‍ ഓര്‍ക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 12:16 pm IST
in India

ന്യൂദല്‍ഹി: സൈന്യത്തില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന സുപ്രീംകോടതി വിധിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുലിന് മറുപടിയുമായി ബിജെപി എംപി  മീനാക്ഷി ലേഖി. വനിതകള്‍ക്ക് തുല്യനീതി നിഷേധിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പാരമ്പര്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 2010ന് മുന്‍പ് ദല്‍ഹി ഹൈക്കോടതിയില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണ് സ്ഥിരം കമ്മീഷന്‍ പദവി നല്‍കുന്നതിനെതിരെ ശക്തമായി വാദിച്ചതെന്ന് രാഹുല്‍ ഓര്‍ക്കണം. വനിതകള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധിയെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തതും താങ്കളുടെ സര്‍ക്കാരാണ്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെങ്കില്‍ ഇത്തരം പരാമര്‍ശത്തിന് താങ്കള്‍ക്ക് സാധിക്കുമായിരുന്നില്ല, അവര്‍ ചൂണ്ടിക്കാട്ടി. 

മോശം വാക്കുപയോഗിച്ചാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതെന്ന് ലേഖി പറഞ്ഞു. സ്ഥിരം കമ്മീഷന്‍ പദവി നല്‍കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകൂലമായിരുന്നു. 2018ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അദ്ദേഹം ഇത് പ്രഖ്യാപിച്ചതാണ്. പുരുഷ ഉദ്യോഗസ്ഥരെപ്പോലെ തന്നെ വനിതകളും രാജ്യത്തെ സേവിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍, വിവേചനം പാടില്ല, അവര്‍ വ്യക്തമാക്കി. മീനാക്ഷി ലേഖിയാണ് വനിതാ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. സൗജന്യമായാണ് അവര്‍ വാദിച്ചത്.  

രാഹുലിനെ പരിഹസിച്ച് മന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. വല്ലവരുടെയും വിവാഹത്തിന് അതുമായി ഒരുതരത്തിലും ബന്ധമില്ലാത്തയാള്‍ വളരെയധികം സന്തോഷിക്കുന്നത് എന്തിനാണെന്ന് അര്‍ത്ഥം വരുന്ന ഹിന്ദി പഴഞ്ചൊല്ല് രാഹുലിനെ സൂചിപ്പിക്കാന്‍ അവര്‍ ട്വീറ്റ് ചെയ്തു. ലിംഗനീതി ഉറപ്പാക്കാന്‍ സൈന്യത്തില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നുവെന്നും നേരത്തെ മഹിളാമോര്‍ച്ച വിഷയം ഏറ്റെടുത്തതാണെന്നും സ്മൃതി ചൂണ്ടിക്കാട്ടി.  

കോടതി വിധിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഫീല്‍ഡ് ഓപ്പറേഷനുകളില്‍ വനിതകള്‍ക്ക് അവസരം നല്‍കുമെന്ന് പ്രതിരോധ മന്ത്രിയായിരിക്കെ നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയതും ചൂണ്ടിക്കാട്ടി. മിലിറ്ററി പോലീസില്‍ വനിതകളെ ഉള്‍പ്പെടുത്താനും ആരംഭിച്ചു. 2016ന് മുന്‍പ് കരസേനയില്‍ 2.5 ശതമാനം മാത്രമാണ് വനിതകളുണ്ടായിരുന്നത്. ഈ വര്‍ഷത്തെ കണക്കനുസരിച്ച് ഇത് 3.89 ശതമാനമായി ഉയര്‍ന്നു. നാവികസേനയില്‍ 6.7 ശതമാനവും വ്യോമസേനയില്‍ 13.28 ശതമാനവും വനിതകളാണ്. സ്ത്രീ ശക്തി വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്, അദ്ദേഹം വ്യക്തമാക്കി.  

വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകളെ അവഹേളിച്ചുവെന്നാരോപിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു. കോടതിയില്‍ പോരാട്ടം നടത്തിയ വനിതാ ഉദ്യോഗസ്ഥര്‍ മീനാക്ഷി ലേഖിക്കൊപ്പം നില്‍ക്കുന്ന ചിത്രമുള്ള വാര്‍ത്തയാണ് രാഹുല്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതും. ഇത് സമൂഹമാധ്യമങ്ങളില്‍ പരിഹാസത്തിനും കാരണമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ റോഡ് ഷോയില്‍ സിനിമാതാരവും ബിജെപി തമിഴ്‌നാട് സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഖുശ്ബു പങ്കെടുത്തപ്പോള്‍
Kerala

വനിതാ ശാക്തീകരണം നടപ്പാക്കിയത് ബിജെപി; രാഹുലിന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുന്നില്ല: ഖുശ്ബു

Kerala

എന്‍ഡിഎ വികസിത മാര്‍ഗരേഖ: ഒരേയൊരു ലക്ഷ്യം ജനക്ഷേമം

Football

ഭാരതം ഹോങ്കോങ്ങിനെ തുരത്തി; ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതയില്‍ ആശ്വാസ ജയം

Football

ഐസ്വാള്‍ എഫ്സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകര്‍പ്പന്‍ ജയം

Football

ഇറാന്‍ കോസ്റ്ററിക്കയെ 5-0ന് തകര്‍ത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം മരിച്ച നിലയില്‍

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.