Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

മഹാധമനിയിലെ വീക്കം ചികിത്സിക്കാന്‍ സ്റ്റെന്റ് ഗ്രാഫ്റ്റ് വികസിപ്പിച്ചെടുത്ത് ശ്രീചിത്ര; ചികിത്സാചെലവ് വന്‍തോതില്‍ കുറയുമെന്ന് പ്രതീക്ഷ

കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ശ്രീചിത്രയുടെ ബയോമെഡിക്കല്‍ ടെക്നോളജിവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബയോ മെഡിക്കല്‍ഡിവൈസിന്റെ പിന്തുണയോടെയാണ് സ്റ്റെന്റ് ഗ്രാഫ്റ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 07:24 am IST
in Health

തിരുവനന്തപുരം; മഹാധമനിയുടെ നെഞ്ചിലൂടെ കടന്നുപോകുന്ന ഭാഗത്തുണ്ടാകുന്ന വീക്കം ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന സ്റ്റെന്റ് ഗ്രാഫ്റ്റുംഇത് ധമനിയില്‍ സ്ഥാപിക്കാന്‍ സഹായിക്കുന്ന വിക്ഷേപണ സംവിധാനവും തദ്ദേശീയമായിവികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍മെഡിക്കല്‍ സയന്‍സസ് &ടെക്നോളജിയിലെ ഗവേഷകര്‍. നിലവില്‍ ധമനിവീക്കം ചികത്സിക്കുന്നത്‌വിദേശത്ത് നിന്ന് ഇറക്കുമതിചെയ്യുന്ന സ്റ്റെന്റ് ഗ്രാഫ്റ്റുകള്‍ ഉപയോഗിച്ചാണ്.  

കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ശ്രീചിത്രയുടെ ബയോമെഡിക്കല്‍ ടെക്നോളജിവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബയോ മെഡിക്കല്‍ഡിവൈസിന്റെ പിന്തുണയോടെയാണ് സ്റ്റെന്റ് ഗ്രാഫ്റ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

പോളിസ്റ്റര്‍തുണി, നിക്കല്‍-ടൈറ്റാനിയംലോഹസങ്കരം എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന സ്റ്റെന്റ് ഗ്രാഫ്റ്റ് ഇന്ത്യന്‍ ജനവിഭാഗങ്ങള്‍ക്ക് അനുയോജ്യമായരീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അസമാനമായ രീതിയിലുള്ള രൂപകല്‍പ്പന തന്നെയാണ് ഇതിന്റെ ഏറ്റവും വലിയസവിശേഷത. ഈ രൂപകല്‍പ്പന സ്റ്റെന്റ് ഗ്രാഫ്റ്റ് ചുരുങ്ങിപ്പോകാതെ സംരക്ഷിക്കുന്നതിനൊപ്പം കൃത്യസ്ഥാനത്ത് ഉറച്ചിരിക്കാനും സഹായിക്കുന്നു. സ്റ്റെന്റ് ഗ്രാഫ്റ്റിനും ധമനിയുടെ ഭിത്തിക്കും ഇടയിലൂടെവീക്കമുള്ള ഭാഗത്തേക്ക് രക്തംകടക്കുന്നത് ചികിത്സയില്‍ ഡോക്ടര്‍മാര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലും രൂപകല്‍പ്പനയില്‍ സ്വീകരിച്ചിട്ടുണ്ട്. ധമനിയില്‍ ശരിയായ സ്ഥലത്ത് സ്ഥാപിക്കുന്നതിനുള്ള ടിപ് ക്യാപ്ചര്‍ സംവിധാനമാണ് സ്റ്റെന്റ് ഗ്രാഫ്റ്റിന്റെ മറ്റൊരു പ്രത്യേകത. ഈ സാങ്കേതികവിദ്യ വൈദ്യശാസ്ത്ര ഉപകരണ കമ്പനിക്ക് ഉടന്‍ കൈമാറും.

സ്റ്റെന്റ് ഗ്രാഫ്റ്റിന്റെസവിശേഷതകളുമായി ബന്ധപ്പെട്ട് ആറ് പേറ്റന്റ് അപേക്ഷകളുംഅഞ്ച് ഡിസൈന്‍ രജിസ്ട്രേഷനുകളും സമര്‍പ്പിച്ചിട്ടുണ്ട്.

ഡോ. സുജേഷ് ശ്രീധരന്‍ (എന്‍ജിനീയര്‍എഫ്, ഡിവിഷന്‍ ഓഫ്ആര്‍ട്ടിഫിഷ്യല്‍ ഇന്റേണല്‍ ഓര്‍ഗന്‍സ്, ബിഎംടിവിങ്), ഡോ. ജയദേവന്‍ ഇ ആര്‍ (അഡീഷണല്‍പ്രൊഫസര്‍, ഇമേജിംഗ് സയന്‍സസ് & ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി), കാര്‍ഡിയോവാസ്‌കുലാര്‍ തൊറാസിക്‌സര്‍ജറിവിഭാഗത്തില്‍ നിന്ന് വിരമിച്ച സീനിയര്‍ പ്രൊഫസര്‍ ഡോ. ഉണ്ണികൃഷ്ണന്‍ എം, മുരളീധരന്‍ സി.വി (സയന്റിസ്റ്റ്ജി-സീനിയര്‍ ഗ്രേഡ്, ഡിവിഷന്‍ ഓഫ്ആര്‍ട്ടിഫിഷ്യല്‍ഇന്റേണല്‍ ഓര്‍ഗന്‍സ്, ബിഎംടിവിങ്) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ് സ്റ്റെന്റ് ഗ്രാഫ്റ്റും വിക്ഷേപണ സംവിധാനവും വികസിപ്പിച്ചെടുത്തിരിക്കുന്നത്. സ്റ്റെന്റ് ഗ്രാഫ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന നിക്കല്‍-ടൈറ്റാനിയംലോഹസങ്കരം നിര്‍മ്മിച്ചിരിക്കുന്നത് ബംഗളൂരുവിലെ നാഷണല്‍ എയ്റോസ്പെയ്സ് ലബോറട്ടറീസ് ആണ്.

അറുപത്‌വയസ്സ് പിന്നിട്ടവരില്‍ 5 ശതമാനം പേരില്‍കണ്ടുവരുന്ന രോഗാവസ്ഥയാണ് നെഞ്ചിന്റെ ഭാഗത്തുള്ള മഹാധമനിയിലെ വീക്കം. ഇതില്‍ വിള്ളലുകള്‍ ഉണ്ടായാല്‍ മരണംവരെ സംഭവിക്കാവുന്നതാണ്. ഇന്ത്യയില്‍ ഒരുലക്ഷംആളുകളില്‍ 5-10 പേര്‍ക്ക് ധമനിവീക്കം ഉണ്ടാകുന്നതായാണ ്കണക്കുകള്‍. പലപ്പോഴും കാര്യമായരോഗലക്ഷണങ്ങള്‍ ഉണ്ടാകാറില്ലെന്നത് ധമനിവീക്കത്തിന്റെ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നെഞ്ചുവേദന, നടുവേദന, കിതപ്പ്, ആഹാരം ഇറക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയാണ ്മഹാധമനി വീക്കത്തിന്റെ സാധാരണലക്ഷണങ്ങള്‍.

ധനമിവീക്കത്തിന്റെ പ്രധാന കാരണങ്ങള്‍ പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ നില, പ്രായം, ധമനികളുടെ കട്ടികൂടുക , പ്രമേഹം, പാരമ്പര്യം എന്നിവയാണ്. ശസ്ത്രക്രിയയോ ധമനിയില്‍വീക്കമുള്ള ഭാഗത്ത് സ്റ്റെന്റ് ഗ്രാഫ്റ്റ്സ്ഥാപിച്ച് നടത്തുന്ന എന്‍ഡോവാസ്‌കുലാര്‍ അയോട്ടിക്‌റിപ്പയറോ ആണ് ഇതിനുള്ള പ്രധാന ചികിത്സകള്‍. ശസ്ത്രക്രിയയില്‍ അപകട സാധ്യതകൂടുതലാണ്. മാത്രമല്ല താരതമ്യേന ദീര്‍ഘനാള്‍ ആശുപത്രിയില്‍കഴിയേണ്ടിയും വരും. അതിനാല്‍ എന്‍ഡോവാസ്‌കുലാര്‍ അയോട്ടിക്‌റിപ്പയര്‍ ചികിത്സയ്‌ക്കാണ് ഡോക്ടര്‍മാര്‍ പ്രാമുഖ്യം നല്‍കുന്നത്.  

ഇപ്പോള്‍ചികിത്സയ്‌ക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വിദേശ നിര്‍മ്മിത സ്റ്റെന്റുകളുടെഏറ്റവുംകുറഞ്ഞ വില 3.5 ലക്ഷംരൂപയാണ്. ഇതുമൂലംസാധാരണക്കാര്‍ക്ക്ചികിത്സ താങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ശ്രീചിത്ര വികസിപ്പിച്ചെടുത്ത സ്റ്റെന്റ് ഗ്രാഫ്റ്റും ഇത് ധമനിയില്‍ സ്ഥാപിക്കുന്നതിനുള്ള സംവിധാനവും വിപണിയില്‍എത്തുന്നതോടെ ഈ സാഹചര്യത്തിന് വലിയമാറ്റംവരുമെന്നാണ് പ്രതീക്ഷുന്നത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)
India

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

Kerala

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.