വാരാണസി: മകളുടെ വിവാഹത്തിന്റെ ക്ഷണക്കത്ത് അയച്ച റിക്ഷാവാലയുടെ വീട്ടില്‍ അല്പം വൈകിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. തന്റെ ലോക്സഭാ മണ്ഡലത്തിലുള്ള റിക്ഷാക്കാരനായ മംഗള്‍ കേവതിന്റെ ആതിഥ്യം സ്വീകരിച്ചാണ് മോദി എത്തിയത്.
വാരണാസിയില്‍ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ കേവതിന്റെ വീട്ടിലും സന്ദര്‍ശനം നടത്തുകയായിരുന്നു. മകളുടെ വിവാഹത്തിന് ഏറ്റവും ആദ്യം ക്ഷണക്കത്ത് അയച്ചത് പ്രധാനമന്ത്രിക്ക് ആയിരുന്നു. മോദിയുടെ ദല്‍ഹിയിലെ ഓഫീസിലേക്ക് ആയിരുിന്നു ക്ഷണക്കത്ത് അയച്ചത്. തുടര്‍ന്ന് മോദി മംഗള്‍ കേവതിന് തിരിച്ച് ആശംസകളും അറിയിച്ചിരുന്നു.
വീട്ടിലെത്തിയ മോദിയെ തെല്ല് ആശ്ചര്യത്തോടെയാണ് കേവതും കുടുംബവും സ്വീകരിച്ചത്. പ്രധാനമന്ത്രി വീട്ടില്‍ എത്തുമെന്ന് പ്രതീക്ഷിചചില്ലെന്നും അദ്ദേഹം അറിയിച്ചു.
കേവതിന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ച പ്രധാനമന്ത്രി കുടുംബാംഗങ്ങളുടെ സുഖവിവരങ്ങളും അന്വേഷിച്ചു. സ്വച്ച് ഭാരത് അഭിയാന് കേവത് നല്കുന്ന സേവനങ്ങളെ കേവത് നല്കുന്ന സംഭാവനയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കേവത് സ്വന്തം നിലയില്‍ തന്റെ ഗ്രാമത്തിലെ ഗംഗാനദീതീരം വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു. ജനങ്ങള്‍ക്ക് മാതൃകയായി ഇത് തുടരണമെന്നും പ്രധാനമന്ത്രി കേവതിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: