നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഏപ്രില്‍ 5, 7, 8, 9 തീയതികളിലായി ദേശീയ തലത്തില്‍ നടത്തുന്ന രണ്ടാമത് ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ) മെയിനില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 6 വരെ സമര്‍പ്പിക്കാം. ഫീസ് മാര്‍ച്ച് 7 വരെ സ്വീകരിക്കും. പരീക്ഷാ ഘടനയിലും ചോദ്യരീതികളിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതിനാല്‍ പുതിയ മാതൃകയിലുള്ള ചോദ്യപേപ്പറുകളായിരിക്കും ഇക്കുറി പരീക്ഷയ്ക്കുള്ളത്. പുതിയ അപേക്ഷകര്‍ക്കും ലഭിച്ച സ്കോര്‍ മെച്ചപ്പെടുത്തുന്നതിന് ആദ്യ പരീക്ഷയില്‍ പങ്കെടുത്തവര്‍ക്കും രണ്ടാമത്തെ ഈ പരീക്ഷ അഭിമുഖീകരിക്കാവുന്നതാണ്. രണ്ട് പരീക്ഷകളിലും ലഭിക്കുന്ന സ്കോറില്‍ മെച്ചപ്പെട്ടതിനാണ് പരിഗണന. കേരളത്തില്‍ ആലപ്പുഴ, ചെങ്ങന്നൂര്‍, എറണാകുളം, അങ്കമാലി, മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളാണ്. ജെഇഇ മെയിന്‍ റാങ്ക് അടിസ്ഥാനത്തില്‍ എന്‍ഐടികളിലും ഐഐഐടികളിലും മറ്റും ബിഇ/ബിടെക്/ബിആര്‍ക്/ബി പ്ലാനിംഗ് കോഴ്സുകളിലാണ് പ്രവേശനം.
യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി മുതലായ വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 2018/2019 വര്‍ഷം പാസായവര്‍ക്കും ഇക്കൊല്ലം യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.
എന്‍ഐടികളിലും മറ്റും ബിഇ/ബിടെക് പ്രവേശനത്തിന് ഫിസിക്സ്, മാത്തമാറ്റിക്സ് നിര്‍ബന്ധ വിഷയങ്ങളോടൊപ്പം കെമിസ്ട്രി/ബയോടെക്നോളജി/ബയോളജി/ടെക്നിക്കല്‍/വൊക്കേഷണല്‍ വിഷയങ്ങളിലൊന്ന് കൂടി പഠിച്ച് മൊത്തം 75 ശതമാനം മാര്‍ക്കില്‍ കുറയാതെ അല്ലെങ്കില്‍ ഉയര്‍ന്ന 20 പെര്സന്റയിലില് കുറയാതെ പ്ലസ്ടു/ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 65% മാര്‍ക്ക് മതി.
ബി ആര്‍ക് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് 50% മാര്‍ക്കില്‍ കുറയാതെയും മൊത്തത്തില്‍ 50% മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.
ബി പ്ലാനിംഗ് പ്രവേശനത്തിന് മാത്തമാറ്റിക്സില്‍ 50% മാര്‍ക്കില്‍ കുറയാതെയും മൊത്തത്തില്‍ 50% മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. യോഗ്യതാ മാനദണ്ഡങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
ഫീസ്: ബിഇ/ബിടെക് അല്ലെങ്കില്‍ ബിആര്‍ക് അല്ലെങ്കില്‍ ബി പ്ലാനിംഗ് പ്രോഗ്രാമുകള്‍ക്ക് ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങളില്‍പ്പെടുന്ന ആണ്‍കുട്ടികള്‍ക്ക് 650 രൂപ, പെണ്‍കുട്ടികള്‍ക്ക് 325 രൂപ (ഇന്ത്യക്ക് പുറത്ത് യഥാക്രമം 3000 രൂപ, 1500 രൂപ); എസ്സി/എസ്ടി/പിഡബ്ല്യുഡി/ട്രാന്സ്ജന്ഡര് വിഭാഗങ്ങളില്‍പ്പെടുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 325 രൂപ (ഇന്ത്യക്ക് പുറത്ത് 1500 രൂപ).
ബിഇ/ബിടെക്, ബിആര്‍ക് കോഴ്സുകള്‍ക്ക് അല്ലെങ്കില്‍ ബിഇ/ബിടെക്, ബി പ്ലാനിംഗ് കോഴ്സുകള്‍ക്ക് അല്ലെങ്കില്‍ ബിഇ/ബിടെക്, ബി ആര്‍ക്, ബി പ്ലാനിംഗ് കോഴ്സുകള്‍ക്ക് അല്ലെങ്കില്‍ ബി ആര്‍ക്, ബി പ്ലാനിംഗ് കോഴ്സുകള്‍ക്ക് പരിഗണിക്കപ്പെടുന്നതിന് ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങളില്‍പ്പെടുന്ന ആണ്‍കുട്ടികള്‍ക്ക് 1300 രൂപ, പെണ്‍കുട്ടികള്‍ക്ക് 650 രൂപ (ഇന്ത്യക്ക് പുറത്ത് യഥാക്രമം 6000 രൂപ, 3000 രൂപ), എസ്സി/എസ്ടി/പിഡബ്ല്യുഡി/ട്രാന്സ്ജന്ഡര് വിഭാഗങ്ങളില്‍പ്പെടുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 650 രൂപ. (ഇന്ത്യക്ക് പുറത്ത് 3000 രൂപ). പ്രോസസിംഗ് ചാര്‍ജ്/നികുതികൂടി നല്‍കേണ്ടതുണ്ട്. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിംഗ് മുഖാന്തിരം ഓണ്‍ലൈനായി ഫീസ് അടയ്ക്കാം.
ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും വിശദവിവരങ്ങള്‍ക്കും www.jeemain.nta.nic.in, www.nta.ac.in എന്നീ വെബ് പോര്‍ട്ടലുകളില്‍ ബന്ധപ്പെടാം. പരീക്ഷ ഉള്‍പ്പെടെയുള്ള സമഗ്ര വിവരങ്ങള്‍ ജെഇഇ മെയിന്‍ 2020 ഏപ്രിലിലെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. ഇത് വെബ് പോര്‍ട്ടലില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്ദ്ദേശങ്ങള്ക്കനുസൃതമായിട്ടാവണം അപേക്ഷിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: