Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് വൃക്ക തട്ടിപ്പ് സംഘം സജീവം പ്രധാനി ബെംഗളൂരുവില്‍ പിടിയില്‍

വിദേശിയുടെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് വൃക്ക തട്ടിപ്പ് നടത്തി വന്ന സംഘം ബെംഗളൂരു പോലീസിന്റെ പിടിയില്‍. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിരവധി സാധാരണക്കാര്‍ തട്ടിപ്പിനിരയായി. സംഘത്തിലെ പ്രധാനി കാമറൂണ്‍ സ്വദേശി ഉള്‍പ്പെടെ ഏഴു പേരെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2020, 11:48 am IST
in India

ബെംഗളൂരു: വിദേശിയുടെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് വൃക്ക തട്ടിപ്പ് നടത്തി വന്ന സംഘം ബെംഗളൂരു പോലീസിന്റെ പിടിയില്‍. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിരവധി സാധാരണക്കാര്‍ തട്ടിപ്പിനിരയായി. സംഘത്തിലെ പ്രധാനി കാമറൂണ്‍ സ്വദേശി ഉള്‍പ്പെടെ ഏഴു പേരെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്.

പിടിയിലായവര്‍ക്ക് രാജ്യാന്തര അവയവ മാഫിയ സംഘവുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. തട്ടിപ്പ് സംഘത്തിന്റെ പ്രധാനി കാമറൂണ്‍ സ്വദേശി താഹ് ബെവര്‍ക്ക ജാഫിനെ കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) സംഘം പിടികൂടി. നൈജീരിയ സ്വദേശി എസെനെ ലൗവ്‌ലി (29), സുഡാന്‍ സ്വദേശികളായ മുഹമ്മദ് അഹമ്മദ് (24), മാര്‍വാന്‍ ഫൈസല്‍ (27), ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശികളായ കാമി രഞ്ജന്‍ (21), ജറ്റിന്‍ കുമാര്‍ (25), തൃപുര സ്വദേശി ഹരേന്ദ്ര (25) എന്നിവര്‍ പിടിയിലായിരുന്നു.  

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് താഹ് ബെവര്‍ക്ക ജാഫിനെ കുറിച്ചുള്ള വിവരം സിസിബിക്ക് ലഭിച്ചത്. ബെംഗളൂരു കന്നൂര്‍-ബാഗലൂര്‍ മെയിന്‍ റോഡിന് സമീപത്തെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരെ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. വൃക്ക നല്‍കിയാല്‍ കോടികള്‍ ലഭിക്കുമെന്ന് ഇവര്‍ വാഗ്ദാനം ചെയ്യും. ഇതിനു ശേഷം വൃക്ക ആവശ്യമുള്ളവരെ കണ്ടെത്തി അവരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങും.

വൃക്ക ആവശ്യക്കാരില്‍ നിന്ന് പണം കൈപ്പറ്റുമെങ്കിലും പലപ്പോഴും വൃക്കദാതാക്കളെ നല്‍കില്ല. ചില കേസുകളില്‍ വൃക്ക ദാതാക്കളായവര്‍ക്ക് സംഘം പണം നല്‍കാതെ കടന്നുകളഞ്ഞു.  ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും നിര്‍ധനരെയും സാധാരണക്കാരെയും സഹായിക്കുകയാണു ലക്ഷ്യമെന്നുമാണ് സംഘം അവകാശപ്പെട്ടിരുന്നത്. കര്‍ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിരവധി പേര്‍ ഇവരുടെ തട്ടിപ്പിനിരയായി. ബെംഗളൂരുവില്‍ നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ സംഘത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൃക്ക ലഭ്യമാക്കാമെന്നു കരാറുണ്ടാക്കി ഇവര്‍ ഒട്ടേറെപ്പേരില്‍ നിന്ന് പണം തട്ടിയതായാണ് കണ്ടെത്തല്‍. മാസങ്ങളായി ഈ വെബ്‌സൈറ്റിലൂടെ തട്ടിപ്പ് നടന്നു വരികയാണ്. നൈജീരിയ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരും ഇവരുടെ ഇരകളായി. വലിയ സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് പോലീസിന്റെ നിഗമനം. വൃക്ക ദാനത്തിന്റെ മറവില്‍ അവയവക്കച്ചവടം നടന്നിട്ടുണ്ടോയെന്നും പോലീസ്അ ന്വേഷിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പട്ടിക തയാറാക്കിയതില്‍ പരാതി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമന പട്ടിക കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മരവിപ്പിച്ചു

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

India

രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് അമിത് ഷാ, മാവോയിസ്റ്റുകളെ പിന്തുണച്ച് വികസനം തടസപ്പെടുത്തിയത് കോണ്‍ഗ്രസ്

Kerala

പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭാ ആസ്ഥാനത്തെത്തി,എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍,ജാതി സെന്‍സസും ജനസംഖ്യ കണക്കെടുപ്പും 2ാം ഘട്ടത്തില്‍,വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായിരിക്കും

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച വെബ് ഡിസൈനര്‍ അറസ്റ്റില്‍

അഡ്വ. പ്രകാശ് ബാബു (ഇടത്ത്) മുഹമ്മദ് റിയാസ് (വലത്ത്)

മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ച് അഡ്വ. പ്രകാശ് ബാബു; ബേപ്പൂരില്‍ സ്വന്തം ശബ്ദം കേള്‍പ്പിച്ച് പ്രകാശ് ബാബു

ജി സുധാകരന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ വിഭാഗീയ നീക്കം നടത്തിയെന്ന എ കെ ബാലന്‍, സഹോദരന്റെ രക്ത സാക്ഷിത്വത്തെ ഒറ്റികൊടുത്തു

ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും, പൂജപ്പുരയില്‍ ഡ്രോണ്‍ ഷോ

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

ബാബുദിവാകരന്‍ (ഇടത്ത്) പി.വി. ശ്രീനിജന്‍ (നടുവില്‍) വി.പി. സജീന്ദ്രന്‍ (വലത്ത്)

ഇക്കുറി കുന്നത്തുനാട് പി.വി. ശ്രീനിജനില്‍ നിന്നും പിടിച്ചെടുത്ത് എന്‍ഡിഎയ്‌ക്ക് സമ്മാനിക്കാന്‍ ബാബു ദിവാകരന്‍

നേമത്ത് ഇടതിന് പിന്തുണ നല്‍കുന്നത് ബിജെപി ജയം ഒഴിവാക്കാനെന്ന് എസ്ഡിപിഐ,മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ല

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.