ടോക്കിയോ: ജപ്പാനിലെ യൊക്കോഹാമയില്‍ കൊറോണ ബാധയെത്തുടര്‍ന്ന് നിരീക്ഷണത്തിലുള്ള ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഡയമണ്ട് പ്രിന്‍സസില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. കപ്പലിലെ എഴുപത് പേര്‍ക്ക് കൂടി രോഗം ബാധിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതോടെ ഡയമണ്ട് പ്രിന്‍സസിലെ 355 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.
അതേസമയം, പൗരന്മാരെ നാട്ടിലെത്തിക്കാനൊരുങ്ങി അമേരിക്കയും, ഹോങ്കോങ്ങും, കാനഡയും രംഗത്തെത്തി. കപ്പലിലെ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് രാജ്യങ്ങളുടെ നീക്കം.
കപ്പലിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പ്രത്യേക വിമാനം ഞായറാഴ്ച തന്നെ ജപ്പാനില്‍ എത്തുമെന്നും അമേരിക്ക കപ്പലിലുള്ളവരെ ഇ-മെയില്‍ വഴി അറിയിച്ചു. അമേരിക്കയില്‍ നിന്ന് നാനൂറും ഹോങ്കോങ്ങില്‍ നിന്ന് മുന്നൂറ്റിയമ്പതും പേരാണ് കപ്പലിലുള്ളത്.
രോഗം സ്ഥിരീകരിച്ചവര്‍ക്ക് ജപ്പാനിലെ ആശുപത്രികളില്‍ ചികിത്സ നല്‍കാനും മറ്റുള്ളവരെ രാജ്യത്ത് തിരിച്ചെത്തിക്കാനുമാണ് കാനഡയുടെ തീരുമാനം. തിരികെയെത്തിയാല്‍ 14 ദിവസം കൂടി ഇവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും കാനഡ വ്യക്തമാക്കി. അതേസമയം, സ്വന്തം രാജ്യക്കാര്‍ക്ക് വേണ്ട സഹായമെത്തിക്കുന്നില്ലെന്ന പഴി യാത്രക്കാരില്‍ നിന്ന് ബ്രിട്ടന് ആദ്യം മുതല്‍ കേള്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: