ന്യൂദല്‍ഹി: സിബിഎസ്ഇ നടത്തുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് വിദ്യാര്‍ഥികള്‍ക്ക് മോദി ആശംസകള്‍ നേര്‍ന്നത്.
സന്തോഷത്തോടെയും സമ്മര്‍ദ്ദരഹിതമായും പരീക്ഷയ്ക്ക് ഹാജരാകാന്‍ അഭ്യര്‍ത്ഥിക്കുന്നു. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആശംസകള്‍ നേരുന്നതായും മോദി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്ത് 18,89,878 വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം സിബിഎസ്ഇയുടെ പത്താംതരം പരീക്ഷ എഴുതുന്നത്. 12,06,00 വിദ്യാര്‍ത്ഥികളാണ് പന്ത്രണ്ടാംതരം പരീക്ഷ എഴുത്തത്.
പരീക്ഷയോടുള്ള വിദ്യാര്‍ത്ഥികളുടെ ഭയം മാറ്റാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ജനുവരി 20ന് ‘പരീക്ഷാ പേ ചര്‍ച്ച 2020’ പരിപാടി നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: