തിരുവനന്തപുരം:
സാമ്പത്തിക സേവനങ്ങളെക്കുറിച്ചുള്ളഅറിവില്ലായ്മസൂക്ഷ്മ, ചെറുകിട, ഇടത്തരംസംരംഭങ്ങളുടെവളര്ച്ച തടസ്സപ്പെടുത്തുന്നുണ്ടെന്ന്റിസര്വ്വ് ബാങ്ക്ഓഫ് ഇന്ത്യ (ആര്.ബി.ഐ)തിരുവനന്തപുരംമേഖലാ ഡയറക്ടര്‍ റീനി അജിത്പറഞ്ഞു. റിസര്‍വ് ബാങ്ക്ഓഫ്ഇന്ത്യയുടെ സാമ്പത്തിക സാക്ഷരതാവാരാചരണംത്ത്ഉദ്ഘാടനം ചെയ്യുകയായിരുന്നു റീനി അജിത്
ഉയര്‍ന്ന സാക്ഷരതാ നിരക്കും, മികച്ച വിദ്യാഭ്യാസ നിലവാരവുമുണ്ടായിട്ടും സാമ്പത്തിക സാക്ഷരതയുടെയും സാമ്പത്തിക സന്നിവേശനത്തിന്റെയുംഅടിസ്ഥാനപരമായ പല ഘടകങ്ങളും ഇനിയുംകേരളംസ്വായത്തമാക്കിയിട്ടില്ലെന്ന് റീനി അജിത്പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി പ്രളയത്തില്കേരളത്തിലെ ജനങ്ങള്ക്ക്സ്വത്തുവകകളുടെ കനത്ത നഷ്ടമാണുണ്ടായത്. ദുരിതബാധിതരില്‍ ബഹു ഭൂരിപക്ഷം പേര്ക്കുംയാതൊരുവിധ ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ടായിരുന്നില്ലെന്ന്അവര്ചൂണ്ടിക്കാട്ടി. ഇത്തരംഅടിസ്ഥാനപരമായവിഷയങ്ങളെക്കുറിച്ച്അവബോധം പകരാന്‍ സാമ്പത്തിക സാക്ഷരതാവാരാചരണത്തില് ശ്രമങ്ങളുണ്ടാകണമെന്നും സാമ്പത്തിക സേവനങ്ങളെക്കുറിച്ചുള്ളവിവരങ്ങള്ലഭിക്കാത്തതുമൂലം സാധാരണക്കാരന് നഷ്ടമനുഭവിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകരുതെന്നും റീനി അജിത് പറഞ്ഞു.
കൂടുതല്വായ്പാ സാധ്യതലഭ്യമാകുന്ന വിധം സൂക്ഷ്മ, ചെറുകിട, ഇടത്തരംസംരംഭങ്ങളെ ഔപചാരികമേഖലയിലേക്ക് കൊണ്ടുവരാന്‍ ഈ കാലയളവില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ആര്.ബി.ഐമേഖലാ ഡയറക്ടര്‍അറിയിച്ചു.
സ്റ്റേറ്റ് ബാങ്ക്ഓഫ്ഇന്ത്യചീഫ് ജനറല്‍മാനേജര്‍ എം.എല്ദാസ്, നബാര്ഡ്ചീഫ് ജനറല്‍മാനേജര്‍ ആര് ശ്രീനിവാസ്, സ്മാള്ഇന്ഡസ്ട്രീസ്ഡെവലപ്മെന്റ് ബാങ്ക്ഓഫ്ഇന്ത്യ (സിഡ്ബി) ജനറല്‍മാനേജര്‍ ചിത്രാഅലൈ, സ്റ്റേറ്റ്ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി കേരളകണ്വീനര് എന്‍. അജിത് കൃഷ്ണന്, കേരള-ലക്ഷദ്വീപ് ബാങ്കിംഗ് ഓംബുഡ്സ്മാന് ജി. രമേഷ്, മലപ്പുറംജില്ലാവ്യവസായകേന്ദ്രം മാനേജര്‍ . ഗൗതംയോഗേശ്വര്, ആര്.ബി.ഐ ജനറല്‍മാനേജര്‍ (എഫ്.ഐ.ഡി.ഡി) വി.ആര് പ്രവീണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സാധാരണക്കാര്‍ക്ക് സാമ്പത്തിക സാക്ഷരത പകര്‍ന്നു നല്കുന്ന സന്ദേശങ്ങളുള്‍ക്കൊള്ളുന്ന പോസ്റ്ററുകള്ചടങ്ങില്പ്രകാശനം ചെയ്തു.
താഴേതട്ടില്‍ സാമ്പത്തിക സാക്ഷരതപ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്റിസര്വ്വ് ബാങ്ക്ഓഫ് ഇന്ത്യ സാമ്പത്തിക സാക്ഷരതാവാരാചരണം നടത്തുന്നത്. ഇത്തവണത്തെ വാരാചരണംസൂക്ഷ്മ, ചെറുകിട, ഇടത്തരംസംരംഭങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. ‘നിയമ വിധേയമാക്കല്‍, ഈടില്ലാത്ത വായ്പകള്‍, ട്രേഡ് റിസീവബിള്സ്ഡിസ്കൗണ്ടിംഗ്സിസ്റ്റംസ്, വായ്പകളുടെ സമയബന്ധിതമായ തിരിച്ചടവ്’ എന്നിവയാണ്വാരാചരണത്തിലെ പ്രധാന പ്രമേയങ്ങള്‍.
അടിക്കുറിപ്പ്: റിസര്‍വ്വ് ബാങ്ക്ഓഫ് ഇന്ത്യയുടെ സാമ്പത്തിക സാക്ഷരതാവാരാചരണത്തോടനുബന്ധിച്ചുള്ള പോസ്റ്ററുകള്‍ ആര്.ബി.ഐതിരുവനന്തപുരംമേഖലാ ഡയറക്ടര്‍ റീനി അജിത് പ്രകാശനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: