ഹാമില്ട്ടണ്: ക്രിക്കറ്റിലെ ഏറ്റവും ദുര്‍ഘടമായതും മികച്ചതുമായ ഫോര്‍മാറ്റ് ടെസ്റ്റാണെന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നത് ഏകദിന- ടി20 ലോകകപ്പുകളേക്കാള്‍ വലിയ നേട്ടമാണെന്നും അദ്ദേഹം പറയുന്നു.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളാവുക ആവുക എന്നതിനേക്കാള്‍ വലുതായി ഒന്നുമില്ല. ഹോം സാഹചര്യങ്ങളില്‍ മിക്ക ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. എന്നാല്‍ എവേ മത്സരങ്ങള്‍ എപ്പോഴും ഒരു വെല്ലുവിളിയാണ്. വിദേശത്ത് നന്നായി കളിക്കാനും പരമ്പരകള്‍ നേടാനും ഇന്ത്യന്‍ ടീമിന് കഴിയുന്നതായും മുപ്പത്തിരണ്ടുകാരനായ താരം കൂട്ടിച്ചേര്‍ത്തു.
ഇതിഹാസ താരങ്ങളോടും നിലവിലെ താരങ്ങളോടും ചോദിച്ചാല്‍, കളിക്കാന്‍ ഏറ്റവും ദുര്‍ഘടമായ ഫോര്‍മാറ്റ് ടെസ്റ്റെന്നാകും ഉത്തരമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: