തിരുവനന്തപുരം: സാഹസിക വിനോദസഞ്ചാര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നടപ്പിലാക്കുന്ന സുരക്ഷാചട്ടങ്ങളുടേയും രജിസ്ട്രേഷന് സംവിധാനത്തിന്റേയും പ്രകാശനം ഫെബ്രുവരി 17 തിങ്കളാഴ്ച നടക്കും.
രാവിലെ 10 മണിക്ക് മാസ്കോട്ട് ഹോട്ടലില്‍ സഹകരണ – ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രകാശനം നിര്‍വ്വഹിക്കും. വി കെ പ്രശാന്ത് എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും.
ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, ഇക്കോ ടൂറിസം ഡയറക്ടര്‍ ഡി കെ വിനോദ് കുമാര്‍ ഐഎഫ്എസ്, കെടിഡിസി മാനേജിംഗ് ഡയറക്ടര്‍ കൃഷ്ണ തേജ ഐഎഎസ്, അയാട്ട സീനിയര്‍ വൈസ് പ്രസിഡന്റ്ഇ എം നജീബ്, കെടിഎം പ്രസിഡന്റ് ബേബി മാത്യു, അനീഷ് കുമാര്‍ പി കെ (അറ്റോയ്), കെഎടിപിഎസ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗം രവിശങ്കര്‍ കെ വി, ശ്രീ പ്രദീപ് മൂര്‍ത്തി (അറ്റോയ്), കെഎടിപിഎസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ മനേഷ് ഭാസ്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് കൂടുതല്‍ പ്രചാരത്തിലുള്ള 31 സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തി മാനദണ്ഡം പുറത്തിറക്കുന്നത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സാഹസിക ടൂറിസം മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ തയ്യാറാക്കിയ ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തും.
ചട്ടങ്ങളെ മാതൃകയാക്കി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടിയാണ് രജിസ്ട്രേഷന് സംവിധാനം നടപ്പിലാക്കുന്നത്. കര, ജല, വ്യോമ മേഖലകളിലെ സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളെ രജിസ്ട്രേഷന് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങിയ സംഘത്തിന്റെ നേരിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷത്തേക്കാണ് രജിസ്ട്രേഷന് അനുവദിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: