തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നാല്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടുമെന്ന് സിപിഎമ്മിന് ആശങ്ക. തെരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള ശ്രമം ആരംഭിച്ച് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന് നീക്കം ഇതിന്റെ ഭാഗമാണ്.
പോലീസിനെതിരായ സിഎജി റിപ്പോര്‍ട്ട്, സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകാത്തത്, തൊഴിലില്ലായ്മ, പിഎസ്സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടത്, ധൂര്‍ത്ത്, വിദേശയാത്ര, അക്രമം, ശബരിമല യുവതീ പ്രവേശനം, പള്ളികളിലെ ശവമടക്കല്‍ തുടങ്ങി ഒന്നിന് പുറകെ ഒന്നായി ഇടതു സര്‍ക്കാരിന് നേരെ ഉയര്‍ന്ന ആരോപണങ്ങളെ ഫലപ്രദമായി നേരിടാന്‍ പിണറായിക്കായില്ല. ഈ അവസ്ഥയില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത് പന്തിയല്ലെന്ന തിരിച്ചറിവാണ് തദേശതെരഞ്ഞെടുപ്പ് നീട്ടി കൊണ്ടുപോകാന്‍ ഇടതു മുന്നണിയെ പ്രേരിപ്പിക്കുന്നത്.
2015ലെ വോട്ടര്‍പട്ടിക മതിയെന്ന കടുംപിടിത്തത്തിലാണ് ഇടതുമുന്നണി. ഒരു വോട്ടുപോലും പഞ്ചായത്ത് ഭരണത്തെ നിശ്ചയിക്കുന്ന തദേശ തെരഞ്ഞെടുപ്പില്‍ ലക്ഷക്കണക്കിന് വോട്ടുകള്‍ വെട്ടിമാറ്റപ്പെട്ട 2019ലെ വോട്ടര്‍പട്ടികയെ അംഗീകരിച്ചാല്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന് 2019ലെ പട്ടിക പരിഷ്കരിച്ച് വോട്ടെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുങ്ങുന്നതും. ഇടതുപക്ഷത്തിന് അനുകൂലമായി വാര്‍ഡ് വിഭജനം നടത്താനുള്ള ശ്രമത്തിനെതിരെയും ബിജപി ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: