(കെ.കെ. വാമനന്)
അഥര്‍വവേദത്തില്‍ പറയുന്ന ക്രിയകള്‍ നിരവധികാര്യങ്ങള്‍ സാധിക്കാന്‍ വേണ്ടിയുള്ളവയാണ്. കൗശികസൂത്രം ഇവയുടെ ഒരു നീണ്ട പട്ടിക തരുന്നുണ്ട്. ബുദ്ധി വര്‍ദ്ധിപ്പിക്കല്‍, ബ്രഹ്മചര്യപാലനം, ഗ്രാമങ്ങള്‍,പട്ടണങ്ങള്‍, കോട്ടകള്‍, രാജ്യങ്ങള്‍ എന്നിവ കരസ്ഥമാക്കല്‍, അതുപോലെ പശു മുതലായ വളര്‍ത്തുമൃഗങ്ങള്‍, സമ്പത്ത്, ധാന്യങ്ങള്‍, സന്താനം, ഭാര്യ, ആന, കുതിര, രഥം ഇത്യാദി ലഭിക്കല്‍, ജനങ്ങളില്‍ ഐകമത്യം, തൃപ്തി എന്നിവ ഉണ്ടാക്കല്‍, ശത്രുക്കളുടെ ആനകളെ ഭയപ്പെടുത്തല്‍, യുദ്ധം ജയിക്കല്, എല്ലാതരം ആയുധങ്ങളേയും തടുക്കല്‍, ശത്രുസൈന്യത്തെ അതിശയിപ്പിക്കല്‍, അവരെ ഭയപ്പെടുത്തല്‍, അവരെ നശിപ്പിക്കല്‍, സ്വന്തം സൈന്യത്തിന് ഉത്സാഹവും വീര്യവും സുരക്ഷയും നല്കല്, യുദ്ധത്തിന്റെ ഫലം മുന്‍കൂട്ടി അറിയല്‍, സേനാധിപരുടെയും പ്രഭുക്കളുടെയും മനസ്സ് അറിയല്‍, ശത്രുസൈന്യം നീങ്ങിന്ന വഴിയില്‍ ക്ഷുദ്രം ചെയ്ത വല (കെണി), വാള്, ചരട് എന്നിവ സ്ഥാപിക്കല്‍, യുദ്ധം ജയിക്കാനുതകുന്ന തരത്തില്‍ രഥാരോഹണകര്മ്മം നടത്തല്‍, യുദ്ധകാഹളം മുഴക്കാനുള്ള ഉപകരണങ്ങളെ സ്വാധീനിക്കല്‍, ശത്രു വധം നടത്തല്‍, ശത്രുക്കള്‍ തകര്‍ത്തെറിഞ്ഞ പട്ടണങ്ങളെ വീണ്ടെടുക്കല്‍, സിംഹാസനാരോഹണച്ചടങ്ങു നടത്തല്‍, പാപ, ശാപ പരിഹാരം ചെയ്യല്‍, പശുക്കളെയും കാളകളേയും വീര്യവത്താക്കല്, സമൃദ്ധി കൈവരിക്കല്‍, ക്ഷേമം, വിളവു വര്‍ധിപ്പിക്കല്‍, വിവിധതരം ഗൃഹോപകരണങ്ങള്‍ എന്നിവ കൈവരിക്കാനുള്ള യന്ത്രങ്ങള്‍ തയ്യാറാക്കല്‍, പുതുതായി നിര്‍മ്മിച്ച ഗൃഹം ഐശ്വര്യമുള്ളതാക്കല്, ശ്രാദ്ധം മുതലായ ചടങ്ങുകളുടെ ഭാഗമായി കാളയെ കയറൂരിവിടല്‍, ആഗ്രഹായണമാസ (നവംബര്‍ പകുതി മുതല്‍ ഡിസംബര്‍ പകുതി വരെ)ത്തിലെ വിളവെടുപ്പുചടങ്ങുകള്, മുജ്ജന്മപാപഫലമായി പരിഹാരമില്ലാത്ത തരത്തിലുണ്ടാകുന്ന രോഗങ്ങളെ മാറ്റാനുതകുന്ന ഔഷധങ്ങള്‍ തയ്യാറാക്കല്‍, സാധാരണരോഗനിവാരണം, പനി, അതിസാരം, പ്രമേഹം എന്നിവയുടെ ചികിത്സ, ആയുധമേറ്റുണ്ടാകുന്ന മുറിവുകളിലെ രക്തപ്രവാഹം നിര്‍ത്തല്‍, അപസ്മാരം, ഭൂത, പിശാച, ബ്രഹ്മരാക്ഷസാദിബാധാനിവാരണം, വാതപിത്തകഫദോഷഹങ്ങള്,ഹൃദ്രോഗം, മഞ്ഞപ്പിത്തം, വെള്ളപ്പാണ്ഡ്, പലതരം പനികള്‍, ക്ഷയം, മഹോദരം, പശു, കതിര എന്നിവയുടെ വിരശല്യം മാറ്റല്‍, എല്ലാ തരം വിഷങ്ങള്‍ക്കുമുള്ള മറുമരുന്ന്, തല, കണ്ണ്, മൂക്ക്, ചെവി, നാക്ക്, കഴുത്ത് എന്നിവിടങ്ങളിലെ രോഗങ്ങള്‍ക്കുള്ള ഔഷധം, ബ്രാഹ്മണശാപത്തിന്റെദൂഷ്യഫലങ്ങളെ ഒഴിവാക്കല്‍, പുരുഷസന്താനലബ്ധിക്കായി സ്ത്രീകള്‍ക്കുള്ള ചടങ്ങുകള്‍, സുഖപ്രസവം, ഭ്രൂണാരോഗ്യം എന്നവയ്ക്കുള്ള ഉപായം,ഐശ്വര്യലബ്ധി, രാജകോപത്തെ തണുപ്പിക്കല്‍, ഭാവിയിലെ ജയപരാജയങ്ങളെ മുന്‍കൂറായി അറിയുക, അധികമഴ, ഇടിവെട്ട് എന്നിവയെ ശമിപ്പിക്കല്‍,വാദവിജയം, വഴക്കു തീര്‍ക്കല്‍, നമ്മുടെ ഇഷ്ടാനുസരണം നദീപ്രവാഹത്തെ മാറ്റുക, മഴ ലഭിക്കല്‍, ചൂതുകളിയില്‍ വിജയിക്കല്‍, പശു, കുതിര എന്നിവയുടെപുഷ്ടി സമ്പാദിക്കല്‍, വ്യാപാരത്തില്‍ അധികലാഭം നേടല്‍, സ്ത്രീദേഹത്തിലെ അശുഭരേഖകള് മായ്ക്കല്‍, നിഷിദ്ധദാനസ്വീകാരം, നിഷിദ്ധപൗരോഹിത്യം എന്നിവ മൂലമുള്ള പാപത്തിന്റെ നിവാരണം, ദു:സ്വപ്നനാശനം, ശിശു ജനിച്ച ദുഷ്ടനക്ഷത്രദോഷപരിഹാരം, കടം വീടല്‍, ദുശ്ശകുനദോഷനിവാരണം, ശത്രുനിഗ്രഹം, ശത്രുക്കളുടെ ദുഷ്ടാഭിചാരപ്രതിവിധി, പുഷ്ടിക്രിയകള്, ആയുര്വൃദ്ധിക്രിയകള്, ജനനസമയത്തെ ചടങ്ങുകള്‍, നാമകരണം, മുണ്ഡനം, യജ്ഞോപവീതധാരണം, വിവാഹം മുതലായ ക്രിയകള്‍, ശ്രാദ്ധകര്‍മ്മം, പൊടിക്കാറ്റ്, രക്തമഴ മുതലായ പ്രകൃതിക്ഷോഭം മൂലമുള്ള ദുരന്തങ്ങളുടെ നിവാരണം, യക്ഷരാക്ഷസാദികള്‍ പ്രത്യക്ഷപ്പെടല്‍, ഭൂകമ്പം, ധൂമകേതുവിന്റെ വരവ്, സൂര്യചന്ദ്രഗ്രഹണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ക്രിയകള്‍ എന്നിവയാണവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: