കൊച്ചി: എറണാകുളം ലോ കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് 10 എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ സെന്‍ട്രല്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. വധശ്രമം, വടികൊണ്ട് അടിച്ച് പരുക്കേല്‍പ്പിക്കല്‍, കൂട്ടംചേര്‍ന്ന് ആക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തത്. അക്രമണത്തെ തുടര്‍ന്ന് ആറ് കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സെഘര്ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 24 വരെ കോളേജും ഹോസ്റ്റലും അടച്ചിടുമെന്ന് അധികൃതര്‍ അ്റിയിച്ചു.
പ്രണയ ദിനത്തിന്റെ ഭാഗമായി കോളേജില്‍ നടന്ന കലാപരിപാടിക്കിടെയാണ് സംഘര്‍ഷം. ക്രിക്കറ്റ് ബാറ്റും വടിയുമടക്കം ഉപയോഗിച്ചുള്ള സംഘര്‍ഷത്തിനിടയില്‍ പെണ്‍കുട്ടികള്‍ക്കും അടിയേറ്റു. പെണ്‍കുട്ടികളെ ആക്രമിച്ചതിന് പ്രത്യേക കേസും പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സംഘര്‍ഷത്തില്‍ പരുക്കേറ്റ എട്ട് കെഎസ്യു പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
വടികൊണ്ടുള്ള അടിയില്‍ കെഎസ്യു പ്രവര്‍ത്തകരായ ഹാദി ഹസന്, ആന്റണി എന്നിവരുടെ തലയില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരുടെ പരാതിയിലാണ് എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തത്. എസ്എഫ്ഐ നേതാക്കളായ ജാസ്മിന്, ജയലക്ഷ്മി എന്നിവരടക്കമുള്ളവരുടെ പരാതിയിലാണ് ആറ് കെഎസ്യു നേതാക്കള്‍ക്കെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: