Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

1716 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ; കണക്കുകള്‍ പുറത്ത് വിട്ട് ചൈന

ചൈനയില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന 1716 പേര്‍ക്ക് ഇതുവരെ കൊറോണ ബാധിച്ചെന്ന് സ്ഥിരീകരിച്ച് ചൈന. രോഗികളെ ചികിത്സിച്ച ആറ് ആശുപത്രി ജീവനക്കാരാണ് ചൊവ്വാഴ്ച വരെ ചൈനയില്‍ മരിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 10:09 am IST
in World

ബീജിങ്: ചൈനയില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന 1716 പേര്‍ക്ക് ഇതുവരെ കൊറോണ ബാധിച്ചെന്ന് സ്ഥിരീകരിച്ച് ചൈന. രോഗികളെ ചികിത്സിച്ച ആറ് ആശുപത്രി ജീവനക്കാരാണ് ചൊവ്വാഴ്ച വരെ ചൈനയില്‍ മരിച്ചത്. ചൈനയിലെ പകര്‍ച്ചവ്യാധി കൊറോണയാണെന്ന് ആദ്യം കണ്ടെത്തിയ ഡോക്ടര്‍ ലി വെന്‍ലിയാങ്ങും ഇതില്‍ പെടുന്നു. ചൈന ആദ്യമായാണ് ഇതുസംബന്ധിച്ച വിശദീകരണം നല്‍കുന്നത്.  

87 ശതമാനം പേരും വുഹാനിലെ ആശുപത്രികളിലെ ജീവനക്കാരാണ്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമിടയില്‍ രോഗബാധ വര്‍ധിച്ചുവരികയാണെന്ന് ചൈനയിലെ മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ആരോഗ്യ പ്രവര്‍ത്തകരിലെ രോഗബാധ സംബന്ധിച്ച് മാധ്യമ വാര്‍ത്തകള്‍ വന്നതോടെയാണ് ദേശീയ ആരോഗ്യ കമ്മീഷന്‍, വൈസ് മിനിസ്റ്റര്‍ സെങ് യീഷിന്‍ വെള്ളിയാഴ്ച പത്രസമ്മേളനത്തിലൂടെ ഔദ്യോഗിക കണക്ക് പുറത്ത് വിട്ടത്. കൊറോണ രോഗികളെ ചികിത്സിക്കുന്നവരുടെ നിലവിലെ ചുമതലകള്‍ അതി കഠിനമാണ്. ജോലിചെയ്യാനും  വിശ്രമിക്കാനും പരിമിതമായ സൗകര്യങ്ങളാണുള്ളത്. വലിയ മാനസിക പിരിമുറുക്കത്തിലാണവര്‍. രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്, സെങ് പറഞ്ഞു.  

അതേസമയം, പുറത്ത് നിന്നുള്ള ഡോക്ടര്‍മാരടക്കം നിരവധി പേര്‍ കൊറോണയെ ചെറുക്കാനുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയാതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍ണായകമായ ഈ ഘട്ടത്തില്‍ രോഗികളെ നേരിട്ട് കൈകാര്യം ചെയ്യുന്ന ആശുപത്രി ജീവനക്കാര്‍ക്ക് ചൈന കൂടുതല്‍ പ്രതിഫലവും നല്‍കുന്നുണ്ട്.

മരണനിരക്ക് കുറഞ്ഞു; കഴിഞ്ഞ ദിവസത്തെ കണക്കില്‍ അപാകം

ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധയില്‍ മരിച്ചവരുടേതായി കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകളില്‍ അപാകമെന്ന് റിപ്പോര്‍ട്ട്. മരണനിരക്ക് ക്രമാതീതമായി ഉയര്‍ന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും ചിലരെ രണ്ട് വട്ടം കണക്കില്‍പ്പെടുത്തിയതാണ് ഇതിന് കാരണമെന്നുമാണ് വിവരം. ഇതോടെ മരണസംഖ്യ 1,380ല്‍ തന്നെ തുടരുകയാണ്.  

ഹുബയ് പ്രവിശ്യയില്‍ മരിച്ചവരുടെ പട്ടികയില്‍ നിന്ന് 108 പേരെ ദേശീയ ആരോഗ്യ കമ്മീഷന്‍ നീക്കി. രോഗം സ്ഥിരീകരിച്ചവരില്‍ 1,043 പേരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച മാത്രം ഹുബയ് പ്രവിശ്യയില്‍ 116 പേരും മറ്റിടങ്ങളില്‍ അഞ്ച് പേരും മരിച്ചു. ഇതുവരെ 63,851 പേര്‍ക്കാണ് നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.  

വ്യാഴാഴ്ച മാത്രം 15,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മുന്‍പ് രോഗം സ്ഥിരീകരിച്ചവര്‍ പുതിയ രോഗ നിര്‍ണയ രീതിയായ സിടി സ്‌കാനിങ്ങിന് വിധേയരായപ്പോള്‍ അബദ്ധത്തില്‍ വീണ്ടും പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നാണ് അധികൃതരുടെ വിശദീകരണം.  

അതേസമയം, കൊറോണ കൈകാര്യം ചെയ്യുന്നതില്‍ ചൈന കൂടുതല്‍ സുതാര്യമാകണമെന്ന നിര്‍ദേശവുമായി അമേരിക്ക രംഗത്തെത്തി. കൊറോണയുമായി ബന്ധപ്പെട്ട് ചൈന പുറത്ത് വിടുന്ന വിവരങ്ങളില്‍ അവ്യക്തത ഉണ്ടെന്നും  വിഷയത്തില്‍ ഇടപെടാന്‍ ക്ഷണം ലഭിക്കാത്തതില്‍ നിരാശയുണ്ടെന്നും യുഎസ് ദേശീയ സാമ്പത്തിക കൗണ്‍സില്‍ ഡയറക്ടര്‍ ലാരി കുഡ്‌ലോ കൂട്ടിച്ചേര്‍ത്തു.  

കപ്പലിലെ  ഒരു ഇന്ത്യക്കാരന് കൂടി  കൊറോണ

യൊക്കോഹാമ: ജപ്പാനിലെ യൊക്കോഹാമയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ള ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ ഒരു ഇന്ത്യക്കാരനു കൂടി രോഗം സ്ഥിരീകരിച്ചു. ജപ്പാനിലെ ഇന്ത്യന്‍ എംബസ്സിയാണ് ട്വിറ്ററിലൂടെ വിവരം പുറത്ത് വിട്ടത്. ഇതോടെ ഫെബ്രുവരി 14 വരെ കപ്പലില്‍ രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം മൂന്നായി. 

ഇതുവരെ ലഭിച്ച വിവരമനുസരിച്ച് കപ്പലില്‍ ഇന്ത്യക്കാരില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നാണ് ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുന്നത്. കൊറോണ ബാധിച്ച മൂന്ന് ഇന്ത്യക്കാരുമായി ബന്ധപ്പെട്ടെന്നും ഇവര്‍ ചികിത്സയിലാണെന്നും ആരോഗ്യ നില മെച്ചപ്പെടുത്തുന്നുണ്ടെന്നും എംബസി അറിയിച്ചു.  കപ്പലിലുള്ള ഇന്ത്യക്കാരുടെ നില അറിയാന്‍ നിരന്തരം ജാപ്പനീസ് ഉദ്യോഗസ്ഥരോട് എംബസി ബന്ധപ്പെടുന്നുണ്ട്.  

ജീവനക്കാരും യാത്രക്കാരുമടക്കം 3,711 പേരടങ്ങിയ കപ്പലില്‍ 218 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ചൈനയ്‌ക്ക് പുറത്ത് ഏറ്റവുമധികം പേരില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത് ഡയമണ്ട് പ്രിന്‍സസിലാണ്. ആറ് യാത്രക്കാരും 132 ജീവനക്കാരുമടക്കം 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.  

നിരീക്ഷണത്തിലുള്ള 406 പേരെ  വിട്ടയച്ചേക്കും

ന്യൂദല്‍ഹി: ചൗള മേഖലയില്‍ നിരീക്ഷണത്തിലുള്ള ചൈനയില്‍ നിന്ന് വന്ന 406 പേരുടെ പരിശോധനാഫലം തൃപ്തികരമാണെങ്കില്‍ അടുത്തയാഴ്ച വിട്ടയയ്‌ക്കുമെന്ന് ഇന്‍ഡോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) അറിയിച്ചു. ഐടിബിപി വക്താവ് വിവേക് പാണ്ഡേയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.  

ഈ മാസം ആദ്യം ചൈനയിലെ വുഹാനില്‍ നിന്നു മടങ്ങിയ ഇവരുടെ അവസാനവട്ട പരിശോധന നടക്കുകയാണ്. രണ്ടോ മൂന്നോ ദിവസത്തിനകം മുഴുവന്‍ പേരുടെയും റിപ്പോര്‍ട്ട് ലഭ്യമാകും. പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെങ്കില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി ഇവരെ അടുത്ത ആഴ്ച വിട്ടയയ്‌ക്കും, വിവേക് പാണ്ഡേ പറഞ്ഞു.

Tags: china
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.