അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദില്‍ ചേരികള്‍ മറയക്കുന്നു എന്നത് അടിസ്ഥാന രഹിത ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ട്രംപ് പങ്കെടുക്കുന്ന റോഡ് ഷോ കടന്നുപോവുന്ന വഴിയും പരിസരവും മോടി കൂട്ടുന്നത് ശരിയാണ് ഇതിനായി നടക്കുന്നത് തിരക്കിട്ട നവീകരണ പ്രവൃത്തികളാണ്.അതിനെയാണ് ചേരി മറയലായി ചിത്രീകരിക്കുന്നത്.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും ഗാന്ധിനഗറിലേക്കുള്ള റോഡിന് വശങ്ങളില് അര കിലോമീറ്ററോളം ദൂരത്തിലാണ് ഭിത്തി നിര്മ്ിക്കുന്നത്. അഹമ്മദാബാദ്മുന്സിപ്പളഅ# കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. പാതയോരത്ത് ഈന്തപ്പനകളും വെച്ചുപിടിപ്പിക്കുന്നുണ്ട്. ശരണ്യവാസ് എന്നചേരി പ്രദേശത്ത് 2500ഓളം ആളുകള്‍ താമസിക്കുന്നുണ്ഠെന്നും അവരെ മറയക്കാനാണ് മതിലെന്നുമാണ് പ്രചരണം. സുരക്ഷയുടെ ഭാഗമായിട്ടാണിത്. അമേരിക്കന്‍ പ്രസിന്റിനെപ്പോലെ അതീവ സുരക്ഷ ആവശ്യമുള്ള നേതാക്കള്‍ക്ക് അതു നല്കേണ് ബാധ്യത ആതിഥേയര്‍ക്കുണ്ട്. ജന നിബിഡമായ പ്രദേശത്തുകൂടി പോകുമ്പോള്‍ പ്രത്യേക കരുതല്‍ ആവശ്യമാണ്. ഇവിടുത്തെ 500 ഓളം കുടുംബങ്ങലെ തല്‍ക്കാലത്തേക്ക് മാറ്റി താമസിപ്പിക്കുന്നതിലും ഭേദം മതില് പണിയുകയാണ് എന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്
ജപ്പാന് പ്രധാനമന്ത്രി ഷിസ്സോ ആബേയുടെ സന്ദര്;ശനത്തിന്റെ ഭാഗമായും ഗുജറാത്തില്‍ സമാനമായ നവീകരണ പ്രവരര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.ഫെബ്രുവരി 24നാണ് ട്രംപിന്റെ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: