ലണ്ടന്‍: ബ്രിട്ടന്റെ ദേശീയ ചിഹ്നം എന്നു വിശേഷിപ്പിക്കുന്ന എലിസബത്ത് ടവറിന്റേയും ബിഗ്ബെന്‍ ക്ലോക്കിന്റേയും അറ്റകുറ്റപ്പണികള്‍ക്കായി 18.6 മില്യണ്‍ പൗണ്ട് കൂടി അനുവദിച്ചു. ഇതോടെ എലിസബത്ത് ടവറും ക്ലോക്കും പുനര്‍നിര്‍മിക്കാന്‍ വകയിരുത്തിയ തുക 740 കോടി രൂപയായി. രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബു വര്‍ഷത്തിന്റെ ആഘാതത്തില്‍ ടവറിന്റെ മേല്‍ക്കൂരയ്ക്ക് സാരമായ നാശം സംഭവിച്ചിട്ടുണ്ട് എന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കൂടുതല്‍ തുക അനുവദിച്ചത്.
മൂന്നു വര്‍ഷം മുമ്പ്, 2017ല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതിനു ശേഷം എലിസബത്ത് ടവര്‍ പൂര്‍ണമായും മൂടിയ അവസ്ഥയിലാണ്. 177 വര്‍ഷം പഴക്കമുള്ള ടവറും ക്ലോക്കും ലണ്ടനിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. അറ്റകുറ്റപ്പണികള്‍ക്കായി കൂടുതല്‍ തുക അനുവദിച്ചതിനെതിരെ വിമര്‍ശകരും രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പലതവണ തുക കൂട്ടി അനുവദിച്ചിരുന്നു.
പ്രതീക്ഷിച്ചതിനേക്കാള്‍ സങ്കീര്‍ണമാണ് അറ്റകുറ്റപ്പണിയെന്ന് പൊതുസഭയുടെ ഡയറക്ടര്‍ ജനറല്‍ ഇയാന്‍ ഈല്‍സ് പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിയുടെ ബോംബാക്രമണത്തില്‍ എലിസബത്ത് ടവറിനു സംഭവിച്ച തകരാര്‍ പ്രതീക്ഷിച്ചതിലും വലുതാണെന്നാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: