Categories: India

പാക്കിസ്ഥാനിലെ ഭീകരസംഘടനകളെല്ലാം ഒന്നിച്ചു; ഇന്ത്യയില്‍ പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഗാസ്‌നവി ഫോഴ്‌സ് രൂപീകരിച്ചു; അതീവ ജാഗ്രത നിര്‍ദേശം

പാക് ചാരസംഘടന ഐഎസ്‌ഐയുടെ മേല്‍നോട്ടത്തിലാണ് ജയ്‌ഷെ ഇ മുഹമ്മദിന്റെ പുതിയ നീക്കം

Published by

ന്യൂദല്‍ഹി: പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരേ നടന്ന വലിയ ഭീകരാക്രമണ വാര്‍ഷികത്തിന് ഒരു ദിവസം ബാക്കി നില്‍ക്കെ അതീവ ജാഗ്രത നിര്‍ദേശവുമായി രഹസ്യാന്വേഷണ വിഭാഗം. രാജ്യത്ത് പുല്‍വാമ മോഡല്‍ ആക്രമണത്തിന് പാക്കിസ്ഥാനിലെ ഭീകരസംഘടനകളെല്ലാം ഒന്നിച്ച് ഗാസ്‌നാവി ഫോഴ്‌സ് എന്ന പേരില്‍ മറ്റൊരു സംഘടന രൂപീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. ജയ്‌ഷെ ഇ മുഹമ്മദിന്റെ നേതൃത്വത്തിലാണ് പുതിയ ഭീകരസംഘടനയുടെ രൂപീകരണം. 

പാക് ചാരസംഘടന ഐഎസ്‌ഐയുടെ മേല്‍നോട്ടത്തിലാണ് ജയ്‌ഷെ ഇ മുഹമ്മദിന്റെ പുതിയ നീക്കം. ലഷ്‌കര്‍ ഇ തൊയ്ബ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, അല്‍ ബാദര്‍ അടക്കം ഭീകരസംഘടനകളിലെ പരീശീലനം ലഭിച്ച കൊടുംഭീകരരെ ഉള്‍പ്പെടുത്തിയാണ് പുതിയ സംഘടന രൂപീകരിച്ചത്. 27 ഭീകരര്‍ക്കാണ് ഐഎസ്‌ഐയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സേനയ്‌ക്കു നേരേ അതിരൂക്ഷമായ ചാവേറാക്രമണം നടത്തുക എന്ന ലക്ഷ്യം മാത്രമാണ് പുതിയ ഭീകരസംഘടനയ്‌ക്കുള്ളത്. കശ്മീര്‍ അതിര്‍ത്തിയില്‍ സ്‌ഫോടകവസ്തുക്കളുമായി ഇവര്‍ സൈന്യത്തിനു നേരേ ചാവേറാക്രമണം നടത്തുമെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. 

പുല്‍വാമ മോഡലില്‍ ട്രക്കുകളില്‍ സ്‌ഫോടകവസ്തുക്കളുമായി ഇന്ത്യന്‍ സൈനിക വ്യൂഹത്തിനു നേരേ ഇടിച്ചുകയറ്റാനുള്ള പദ്ധതിയാണ് ഗാസ്‌നവി ഫോഴ്‌സ് ലക്ഷ്യമിടുന്നത്. പുതിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലും കശ്മീര്‍ താഴ് വരയിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: terrorists