ന്യൂദല്‍ഹി: മേജര്‍ ജനറല്‍ റാങ്കിലുള്ള മൂന്നു സൈനിക ഉദ്യോഗസ്ഥരെ പ്രതിരോധമന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിമാരായി നിയോഗിക്കാന്‍ തീരുമാനം. ഇവര്‍ സൈനിക യൂണിഫോമില്ത്തന്നെയാകും മന്ത്രാലയത്തില്‍ ജോലി ചെയ്യുക. കര, നാവിക, വ്യോമ സേനകളില്‍ നിന്നുള്ള മൂന്ന് മേജര്‍ ജനറല്‍മാരെയാണ് മന്ത്രാലയത്തില്‍ നിയമിക്കുക.
മന്ത്രാലയത്തില്‍ മൂന്നു സേനാ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഓഫീസ് ജോലികള്‍ സുഗമമായി മുന്നോട്ടു നീക്കാനാണ് ജോയിന്റ് സെക്രട്ടറിമാരായി ഇവരെ നിയമിക്കുന്നത്. പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്(സിഡിഎസ്) ജനറല്‍ വിപിന്‍ റാവത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈനികകാര്യ വകുപ്പ് (ഡിഎംഎ) ഈ നിയമനത്തിനുള്ള രൂപരേഖ തയാറാക്കി. ഈ മാസം പതിനേഴിന് ആരംഭിക്കുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയോഗത്തില്‍ ശുപാര്‍ശ അവതരിപ്പിക്കും.
കരസേനയില്‍ നിന്ന് മേജര്‍ ജനറല്‍ നാരായണന്, നാവിക സേനയില്‍ നിന്ന് റിയര്‍ അഡ്മിറല്‍ ആര്.കെ. ധിര്‍, വ്യോമസേനയില്‍ നിന്ന് എയര്‍ മാര്‍ഷല്‍ എസ്.കെ. ഝാ എന്നിവരെ പ്രതിരോധമന്ത്രാലയത്തില്‍ ജോയിന്റ് ജനറല്‍ സെക്രട്ടറിമാരായി നിയമിക്കാനാണ് ഡിഎംഎ ശുപാര്‍ശ ചെയ്യുക.
ലെഫ്റ്റനന്റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെ അഡീഷണല്‍ സെക്രട്ടറിമാരായി നിയമിക്കാനും നിര്‍ദേശിക്കും. ഐഎഎസ് ഉദ്യോഗസ്ഥരായ രാജീവ് സിങ് താക്കൂര്‍, ശന്തനു എന്നിവരെ സൈനികകാര്യ വകുപ്പില്‍ നിയമിക്കാനും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ഓഫീസ് ആവശ്യപ്പെടും.
പ്രതിരോധമന്ത്രാല യത്തില്‍ നിലവിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടേയും പുതുതായി നിയമിക്കുന്ന ജോയിന്റ് സെക്രട്ടറിമാരുടേയും ചുമതലകള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ഓഫീസ് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: