ന്യൂദല്‍ഹി: നികുതിദായകര്‍ക്ക് ആശ്വാസവുമായി രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. അഞ്ചു ലക്ഷം മുതല്‍ ഏഴരലക്ഷം വരെ വരുമാനമുള്ളവരുടെ ആദായനികുതി 20 ശതമാനമായിരുന്നത് 10 ശതമാനമാക്കി. 7.5 ലക്ഷം മുതല്‍ 10ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി 30 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി. 10 മുതല്‍ 12.5 ലക്ഷം വരെയുള്ളവരുടേത് 30% നിന്ന് 20% ആക്കിയും കുറച്ചു. ഇടത്തരം ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. അഞ്ചു ലക്ഷം വരെ നികുതിയില്ല.
2022ലെ ജി20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. ഇതിന്റെ ഒരുക്കങ്ങള്‍ക്കായി 100 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സ്വതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം കൂടിയാണ് 2022. അഞ്ചു വര്‍ഷത്തെ അടിസ്ഥാന സൗകര്യവികസനത്തിന് 100 ലക്ഷം കോടി രൂപ വകയിരുത്തി. ലഡാക്ക് വികസനത്തിന് 5958 കോടി രൂപ. ജമ്മുകശ്മീരിന് 30757 കോടി രൂപ. ദേശീയ തലത്തില്‍ പുതിയ പോലീസ്, ഫോറന്‍സിക് യൂണിവേഴ്സ്റ്റികള്‍ ആരംഭിക്കുമെന്നു ധനമന്ത്രി. പുതിയ വിദ്യാഭ്യാസ നയം ഉടനുണ്ടാകും. ബിരുദതലത്തില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കും. ഡോക്റ്റര്‍മാരുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ജില്ലാ ആശുപത്രികള്ക്കൊപ്പവും മെഡിക്കല്‍ കോളെജുകള്‍ പ്രോത്സാഹിപ്പിക്കും.
കൃഷി മേഖലയെ ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി ആകെ 2.83 ലക്ഷം കോടി രൂപ വകയിരുത്തി. രണ്ടു വിഭാഗങ്ങളിലായാണ് തുകയുടെ വിനിയോഗം. കൃഷി, ജലസേചനം എന്നിവയ്ക്ക് 1.6 ലക്ഷം കോടി, ഗ്രാമവികസനം അടക്കം വിഭാഗങ്ങള്‍ക്ക് 1.23 ലക്ഷം കോടി രൂപയും വകയിരുത്തി. 15 ലക്ഷം കോടിയുടെ കാര്‍ഷിക വായ്പ സാമ്പത്തിക വര്‍ഷം നല്‍കും.മത്സ്യമേഖലയ്ക്കായി സാഗരമിത്ര പദ്ധതി നടപ്പാക്കും. കര്‍ഷകര്‍ക്കായി ട്രെയ്നുകളില്‍ പ്രത്യേക ബോഗിയും വിമാനമാര്‍ഗത്തില്‍ പ്രത്യേക സൗകര്യവും ഒരുക്കും. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പു സെറ്റുകള്‍ നല്‍കും. തരിശ് ഭൂമി ഉള്ള കര്‍ഷകര്‍ക്കു സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ സഹായം നല്‍കാനും ഇതുവഴി കറന്റ് ഗ്രിഡ് വഴി വില്‍ക്കാനും പദ്ധതി ഒരുക്കും. കര്‍ഷകരുടെ വരുമാനം രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്നും മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: